Advertisment

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ്; ഒറ്റയടിക്ക് പവന് 1600 രൂപ താഴ്ന്നു, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി

New Update

കൊച്ചി:ഇന്നും സ്വര്‍ണവില താഴോട്ട്. ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവിലയ്ക്ക് പ്രതികൂലമായത്.

Advertisment

publive-image

പുതിയ ഉയരമായ 42,000ല്‍ എത്തിയ സ്വര്‍ണവില മൂന്നുദിവസത്തിനിടെ 2800 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്.  200 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4900 രൂപയായി.  ഇന്നലെ 100 രൂപയാണ് താഴ്ന്നത്. വെളളിയാഴ്ചയാണ് ഏറ്റവും ഉയര്‍ന്ന നിലവാരമായ 42000ല്‍ സ്വര്‍ണവില എത്തിയത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000ല്‍ എത്തിയത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചത്.

 

gold price gold price decrease
Advertisment