Advertisment

നാല്‍പ്പതിനായിരവും പിന്നിട്ട് കുതിക്കുന്ന സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്; പവന്‍വില 41000ലേക്ക്, ഒരു മാസത്തിനിടെ വര്‍ധിച്ചത് 5000 രൂപ

New Update

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ദിനം പ്രതി റോക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുകയാണ്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വര്‍ണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്.

Advertisment

ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,800 രൂപ നല്‍കണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് കേരളത്തില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2000 രൂപ കടന്നിരിക്കുകയാണ്.

publive-image

ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 65 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5100 രൂപയായി ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു.

പിന്നാലെയാണ് ഇന്നത്തെ വിലവര്‍ധന.  ജൂലൈ 31നാണ് 40,000 എന്ന പുതിയ ഉയരം സ്വര്‍ണവില കുറിച്ചത്. ഓഗസ്റ്റ് ഒന്നിന് 160 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുളള രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

 

gold price kerala gold price increase
Advertisment