Advertisment

സ്വര്‍ണക്കടത്തിന് പിന്നില്‍ വിവാദ പ്രവാസി മലയാളി വ്യവസായി ! 'ദാവൂദ് അല്‍ അറബി'യെന്ന പേരില്‍ അറിയപ്പെട്ടത് മലയാളി വ്യവസായിയെന്നു പ്രതി കെടി റമീസിന്റെ വെളിപ്പെടുത്തല്‍ ! വിവാദ വ്യസായിക്കായി സ്വര്‍ണം കടത്തിയത് 12 തവണ. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഉറ്റ സുഹൃത്തായ വ്യവസായിക്കെതിരെ അന്വേഷണവുമായി കസ്റ്റംസ്. നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് തലവേദന സൃഷ്ടിക്കുന്നത് സിപിഎമ്മിനും സര്‍ക്കാരിനും തന്നെ...

New Update

publive-image

Advertisment

കൊച്ചി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി മലയാളി വ്യവസായിയെന്നു മുഖ്യ ആസൂത്രകന്‍ കെടി റമീസ്. എന്‍ഐഎ, ഇഡി എന്നീ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലാണ് 'ദാവൂദ് അല്‍ അറബി' എന്ന പേരില്‍ അറിയപ്പെടുന്ന മലയാളി വ്യവസായിയുടെ പേര് റമീസ് പറഞ്ഞത്.

ഇക്കാര്യം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപിന്റെയും സ്വപ്‌നയുടെയും പേരില്‍ കോഫേപോസ ചുമത്തുന്നതുമായ ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വ്യക്തമാക്കുന്നു.

നേരത്തെ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയതിന് പിന്നില്‍ 'ദാവൂദ് അല്‍ അറബി'യെന്ന പേരുള്ള ആളാണെന്നു പ്രതികള്‍ മൊഴി നല്‍കിയ വിവരം പുറത്തു വന്നിരുന്നു. ഈ പേര് കള്ളപ്പേരാണെന്ന വിശ്വാസം അന്നു തന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായിരുന്നു.

ഇതോടെയാണ് കേസിലെ മുഖ്യ ആസുത്രകനായ റെമീസ് 'ദാവൂദ് അല്‍ അറബി' എന്നത് മലയാളിയായ വ്യവസായി ആണെന്ന മൊഴി നല്‍കിയത്. ഇയാള്‍ക്ക് വേണ്ടി പന്ത്രണ്ട് തവണയാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണം വാങ്ങുന്നതിനുള്ള പണം മുടക്കും ഈ വ്യവസായി നടത്തിയതായാണ് റമീസിന്റെ മൊഴി.

കേരളത്തിലെ സര്‍ക്കാരുമായും ഭരണപക്ഷത്തെ പ്രധാന പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഈ വ്യവസായി വിവാദ നായകനാണ്. കേരളത്തില്‍ വിവിധ സംരഭങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഈ പ്രവാസി വ്യവസായി.

ഈ വ്യവസായി കൂടി സ്വര്‍ണക്കടത്ത് കേസിലേക്ക് ആരോപണ വിധേയരായവരുടെ പട്ടികയിലേക്ക് വന്നതോടെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് പുതിയ മാനം കൈവരുകയാണ്. കേസന്വേഷണം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയും ശക്തം.

gold smuggling
Advertisment