Advertisment

സ്വര്‍ണക്കടത്ത് കേസ് : സന്ദീപ് നായരെ സഹായിച്ചെന്ന് കണ്ടെത്തിയ പൊലീസ് സംഘടനാ നേതാവ് ജിചന്ദ്രശേഖരന്‍ നായരെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കം: നടപടിയും തുടരന്വേഷണവും ശുപാര്‍ശ ചെയ്തുള്ള ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം കമ്മീഷ്ണര്‍ മടക്കി

New Update

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ സഹായിച്ചെന്ന് കണ്ടെത്തിയ പൊലീസ് സംഘടനാ നേതാവ് ജിചന്ദ്രശേഖരൻ നായരെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് റിപ്പോർട്ടുകൾ.

Advertisment

publive-image

തിരുവനന്തപുരം സിറ്റി കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ ജി. ചന്ദ്രശേഖരൻ നായർക്കെതിരെയാണ് റിപ്പോർട്ട്.

ബന്ധുവായ സ്വർണക്കടത്ത് പ്രതി സന്ദീപ് നായരുമായി ചന്ദ്രശേഖരന് നല്ല അടുപ്പമുണ്ട്. പക്ഷെ സ്വർണക്കടത്തിൽ പങ്കുണ്ടോയെന്നറിയാൻ വിശദ അന്വേഷണം വേണം. മദ്യപിച്ച് വാഹനമോടിച്ച കേസിൽ സന്ദീപിനെ പൊലീസ് പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാനും ആഡംബരവാഹനം തിരിച്ചുകിട്ടാനും ചന്ദ്രശേഖരൻ നിയമവിരുദ്ധമായി ഇടപെട്ടിരുന്നു. ഇതിൽ നടപടിയെടുക്കണം. ഇതായിരുന്നു ഡി.ഐ.ജിയുടെ ശുപാർശ. >

ഡി.ഐ.ജിയുടെ നടപടിയും തുടരന്വേഷണവും ശുപാർശ ചെയ്തുള്ള അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം കമ്മീഷ്ണർ മടക്കി നൽകിയെന്നാണ് വിവരം. തിരുവനന്തപുരം സിറ്റി കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ ജി. ചന്ദ്രശേഖരൻ നായർക്കെതിരെയായിരുന്നു ഡി.ഐ.ജിയുടെ കണ്ടെത്തൽ.നടപടിയെടുക്കാൻ ഡി.ജി.പിയും നിർദേശിച്ച ശേഷമാണ് റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് കമ്മീഷ്ണർ നിലപാടെടുത്തത്.

റിപ്പോർട്ട് വായിച്ച ഡി.ജി.പി ആവശ്യമായ നടപടി എടുക്കുക എന്ന് മാത്രം എഴുതി തിരുവനന്തപുരം കമ്മീഷ്ണർ ബൽറാം കുമാർ ഉപാധ്യായക്ക് കൈമാറി. പക്ഷെ കമ്മീഷ്ണർ റിപ്പോർട്ട് തയാറാക്കിയ ഡി.ഐ.ജിക്ക് തന്നെ മടക്കി നൽകുകയാണ് ചെയ്തത്. വാചകങ്ങളിൽ വ്യക്തതയില്ലന്നും മാറ്റി എഴുതണമെന്നുമാണ് കമ്മീഷ്ണറുടെ നിലപാട്.

gold case sandeep nair
Advertisment