Advertisment

സ്വര്‍ണക്കടത്തില്‍ അതീവ ഗരുരുതരമായ കണ്ടെത്തല്‍ ? പിണറായി വെള്ളംകുടിക്കും ! അന്വേഷണം ഏതറ്റം വരെയും ആകാമെന്ന് കസ്റ്റംസിന് കേന്ദ്ര നിര്‍ദ്ദേശം ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിറപ്പിക്കുന്ന തലത്തിലേയ്ക്ക് അന്വേഷണം നീങ്ങുന്നതായി സൂചന. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തുന്ന തലത്തില്‍ സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന നിഗമനങ്ങള്‍ ശരിവയ്ക്കുന്ന ചല സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറുടെ ഫ്ലാറ്റില്‍ വച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന്‍റെ തെളിവുകളാണ് കസ്റ്റംസിന് ലഭിച്ചതെന്ന് പറയുന്നു. അടുത്ത ഘട്ടത്തില്‍ ശിവശങ്കറെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്‍റെ നീക്കം. ശിവശങ്കര്‍ക്കു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്ന മറ്റു ചിലരും സംശയത്തിന്‍റെ നിഴലിലാണ്.

അങ്ങനെയെങ്കില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിന്‍റെ അന്വേഷണത്തിലെ അടുത്ത ഘട്ടം സംസ്ഥാന സര്‍ക്കാരിന് ശുഭകരമായിരിക്കില്ലെന്നാണ് സൂചന.

അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഉന്നതതലത്തില്‍ നേരിട്ട് നിരീക്ഷണമുള്ള സാഹചര്യത്തില്‍ എത്ര ഉന്നതരിലേയ്ക്ക് അന്വേഷണം നീണ്ടാലും ശക്തമായ നടപടിക്ക് കസ്റ്റംസ് മടികാണിക്കില്ല.

പിടിക്കപ്പെട്ടതിനേക്കാള്‍ വലിയ കള്ളക്കടത്തുകള്‍ നാളുകളായി നടന്നുവരികയായിരുന്നെന്നും അതിന് ഉന്നത തലത്തില്‍ ഒത്താശ ഉണ്ടായിരുന്നെന്നുമാണ് കസ്റ്റംസിന്‍റെ നഗമനം.

സ്വപ്നയോ സരിത്തോ മറ്റ് സുഹൃത്തുക്കളോ മാത്രം വിചാരിച്ചാല്‍ ഇത് നടക്കില്ലെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുമായി അസാധാരണ അടുപ്പം ഉണ്ടായിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ അന്വേഷണവും ഏതറ്റംവരെയും ആകാം എന്ന നിര്‍ദ്ദേശമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്നത്.

swapna sures
Advertisment