Advertisment

കിരണ്‍ ആരോഗ്യ സര്‍വേയിലെ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നു ? സംസ്ഥാന സര്‍ക്കാരിനെതിരെ അടുത്ത ആരോപണം; റിപ്പോര്‍ട്ട് പുറത്തുവിട്ട് കാരവന്‍ മാഗസിന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കേരള സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ(കേരള ഇൻഫർമേഷൻ ഓഫ് റെസിഡന്റ്സ്-ആരോഗ്യം നെറ്റ് വർക്ക്) വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നതായി റിപ്പോർട്ട്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ്(പി.എച്ച്.ആർ.ഐ.) ആരോഗ്യസർവേയിലെ വിവരങ്ങൾ കൈമാറുന്നതെന്നാണ് ആരോപണം.

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കാനഡയിലെ ഗവേഷകർക്ക് ലഭ്യമാകുന്ന വിധത്തിലാണ് സർവേ തുടരുന്നതെന്ന റിപ്പോര്‍ട്ട് കാരവന്‍ മാഗസിനാണ് പുറത്തുവിട്ടത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ രീതിയിൽ ഒരു സർവേ തുടങ്ങി വച്ചിരുന്നു. അന്ന് പി.എച്ച്.ആർ.ഐയുമായി വിവരങ്ങൾ പങ്കുവയ്ക്കുന്നുവെന്ന് പ്രതിപക്ഷമായിരുന്ന എൽഡിഎഫ് ആരോപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ വീണ്ടും അതേ പദ്ധതി തുടങ്ങിയപ്പോൾ സർക്കാർ വ്യക്തമാക്കിയത് പി.എച്ച്.ആർ.ഐക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ്. എന്നാൽ ഇമെയിലുകളും കത്തുകളും പുറത്തുവിട്ട് സർക്കാർ പറയുന്നതില്‍ വസ്തുയില്ലെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പി.എച്ച്.ആർ.ഐയുമായുള്ള സഹകരണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും റിപ്പോട്ടിൽ സൂചിപ്പിക്കുന്നു.

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദൻ, പി.എച്ച്.ആർ.ഐ.യുടെ തലവനും കാനഡയിലെ മക് മാസ്റ്റർ സർവകലാശലയിലെ പ്രാഫസറുമായ സലീം യൂസഫ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ പ്രൊഫസറും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ എന്ന എൻ.ജി.ഒ.യുടെ സെക്രട്ടറിയുമായ കെ. വിജയകുമാർ, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ കെ.ആർ. തങ്കപ്പൻ എന്നിവരുടെ ഇ-മെയിലുകളാണ് കാരവൻ മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്.

പി.എച്ച്.ആർ.ഐക്ക് വിവരങ്ങൾ ലഭ്യമാക്കുക. പദ്ധതിയെക്കുറിച്ച് മാധ്യമങ്ങൾക്ക് വിവരം കൈമാറുക എന്നിതിലുപരി വൻ തുക ഇതിനായി നിക്ഷേപിച്ചു എന്ന വിവരവും കാരവാൻ പുറത്തുവിടുന്നു. 2013-ൽ യു.ഡി.എഫ്. സർക്കാർ അവതരിപ്പിച്ച കെ.എച്ച്.ഒ.ബി.എസ്(കേരള ഹെൽത്ത് ഒബ്സർവേറ്ററി ആൻഡ് ബേസ് ലൈൻ സർവേ) ആണ് മറ്റൊരു പേരിൽ എൽ.ഡി.എഫ്. സർക്കാർ 2018-ൽ വീണ്ടും നടപ്പിലാക്കിയത്.

2018 ഡിസംബറില്‍ ഇടത് സര്‍ക്കാര്‍ 'കിരണ്‍' പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധി ഇതര രോഗങ്ങൾ ഉയരുന്നതും അപകടസാധ്യതയും പഠിക്കുക എന്നതാണ് ഉദ്ദേശം. ആഹാരക്രമം, വ്യായാമം, ജീവിതരീതി, മദ്യപാന-പുകവലി ശീലം, രോഗങ്ങളും ചികിത്സാ രീതികളുമടങ്ങിയ വിവരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Advertisment