Advertisment

സര്‍ക്കാറുകള്‍ ജനതാല്‍പര്യം സംരക്ഷിക്കണം -ദയാബായി

New Update

കാസര്‍കോട്​: ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലേറിയ സര്‍ക്കാറുകള്‍ ജനതാല്‍പര്യം സംരക്ഷിക്കുന്നവരാകണമെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി ഭരണകൂടത്തോട്​ ആവശ്യപ്പെട്ടു. കളവുപറഞ്ഞ് പറ്റിക്കാത്ത സമീപനമാണ് സര്‍ക്കാര്‍ എടുക്കേണ്ടതെന്ന് അവര്‍ പറഞ്ഞു.

ദുരിതബാധിതരെ ഇനിയുമൊരു സമരത്തിലേക്ക്​ വലിച്ചിഴക്കാന്‍ അവസരമുണ്ടാക്കരുതെന്ന് അവര്‍ സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. പ്രശ്നങ്ങളില്‍ ഇടപെടാന്‍ യുവജനത തയാറാകണമെന്നും അവര്‍ യുവാക്കളോട് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കാസര്‍കോട്​ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദയാബായി.

Advertisment