Advertisment

നയപ്രഖ്യാപനത്തില്‍ വിവാദം; കേന്ദ്രത്തിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ വായിച്ചില്ല

New Update

തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപനത്തില്‍ വിവാദം. കേന്ദ്രത്തിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ പി. സദാശിവം വായിച്ചില്ല. ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നു എന്ന ഭാഗമാണ് ഒഴിവാക്കിയത്.

Advertisment

എന്നാല്‍,​ നോട്ട് നിരോധനവും ജിഎസ്ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് ഗവര്‍ണര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു. കേരളത്തിനെതിരെ ​ദേശീയതലത്തിൽ കുപ്രചാരണം നടക്കുന്നുവെന്ന്​ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞിരുന്നു . അന്യസംസ്​ഥാന തൊഴിലാളികൾക്ക്​ സംസ്​ഥാനത്ത്​ ഭീഷണിയില്ല. അത്തരം പ്രചരണങ്ങൾ അപലപനീയമാണ്​.

publive-image

​ക്രമസമാധാന പാലനത്തിൽ കേരളം മുൻപന്തിയിലാണ്​. ഒാഖി ദുരന്തത്തിൽ സർക്കാർ പ്രവർത്തനം പ്രശംസനീയമാണ്​. ദുരന്ത നിവാരണം കൂടുതൽ കാര്യക്ഷമമാക്കണം. കാലാവസ്​ഥാ വ്യതിയാനവും പരിസ്​ഥിതി മലിനീകരണവും മറികടക്കാൻ സാധിക്കണമെന്നും ഗവർണർ പറഞ്ഞു.

ഗവർണറു​െട നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ ബജറ്റ്​ സമ്മേളനത്തിന് തുടക്കമായത്. സ്​പീക്കറെയും നിയമസഭാ സാമാജികരെയും അഭിസംബോധന ചെയ്​തുകൊണ്ടാണ്​ ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്​.

ഇന്ത്യയിലെ ഏറ്റവും നല്ല സംസ്​ഥാനമാണ്​ കേരളം. മനുഷ്യവിഭവ വികസന ശേഷി, അഴിമതി ഏറ്റവും കുറഞ്ഞ സംസ്​ഥാനം, നല്ല പൊലീസ്​ സംവിധാനം എന്നിവയൊക്കെ കേരളത്തിന്​ അവകാശപ്പെടാവുന്നതാണെന്ന്​ ഗവർണർ പറഞ്ഞു. നോട്ട്​ നിരോധനവും ജി.എസ്​.ടിയും സംസ്​ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഒാഖി ദുരിതബാധിതർ ചോദിക്കുന്നു മുഖ്യമന്ത്രിയെ കണ്ടവരുണ്ടോ എന്നുതുടങ്ങി ഭരണസ്​തംഭനം, വിലക്കയറ്റം, കൊലപാതക രാഷ്​ട്രീയം എന്നിവക്കെതിരെ വിവിധ ചോദ്യങ്ങളുന്നയിക്കുന്ന പ്ലക്കാർഡുകളും ബാനറുകളുമായാണ്​ പ്രതിപക്ഷം സഭയിലെത്തിയത്​.

25,30,31 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി രണ്ടിന് 2018 – 19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസം ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാണ്. ഏഴാം തിയതി ഇടവേളക്ക് പിരിയുന്ന സഭ 15 ദിവസത്തിന് ശേഷം വീണ്ടും ചേര്‍ന്ന ബജറ്റ് സമ്പൂര്‍ണമായി ചര്‍ച്ച ചെയ്ത് പാസാക്കും.

Advertisment