Advertisment

അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ബാഴ്‌സയിലേക്കോ; നിര്‍ണായകമായി മെസിയുടെ വെളിപ്പെടുത്തല്‍

New Update

അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്റെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കെ താരത്തെ പറ്റി പ്രതികരണവുമായി ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസി. ഗ്രീസ്മാന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നാണ് മെസി പ്രതികരിച്ചത്. ലോകകപ്പിനു മുന്‍പ് ഗ്രീസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡ് വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്രീസ്മാന്‍ ബാഴ്‌സയിലെത്താന്‍ സമ്മതം മൂളിയെന്നും ഇനി അത്‌ലറ്റികോയുമായി തുകയുടെ കാര്യത്തിലുള്ള തീരുമാനം മാത്രമേ ആവാനുളളു.

Advertisment

publive-image

ഗ്രീസ്മാനെ ഇഷ്ടമാണെന്നും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഗ്രീസ്മാനെന്നും മെസി പറഞ്ഞു. എന്നാല്‍ താരത്തെ ബാഴ്‌സയില്‍ എത്തിക്കുന്നതിന് എന്തെങ്കിലും നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യം തനിക്കറിയില്ലന്നാണു പ്രതികരിച്ചത്. എന്നാല്‍ മികച്ച താരങ്ങളെ ബാഴ്‌സയില്‍ എത്തിക്കുന്നത് തങ്ങള്‍ക്കു താല്‍പര്യമുള്ള കാര്യമാണെന്നും അതുകൊണ്ടുതന്നെ ഗ്രീസ്മാന്‍ ടീമിലെത്തിയാല്‍ സ്വാഗതം ചെയ്യുമെന്നും മെസി പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ബാഴ്‌സലോണ മികച്ച സീസണാണ് പൂര്‍ത്തിയാക്കിയതെന്നും മെസി ആര്‍എസി വണിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യൂറോപ്പ ലീഗ് ഫൈനലില്‍ അത്‌ലറ്റികോക്കു വേണ്ടി ഇരട്ട ഗോളുകള്‍ നേടി കിരീടം നേടിയ ഗ്രീസ്മാന്‍ അതിനു ശേഷം മാഡ്രിഡ് ക്ലബില്‍ തന്നെ തുടരുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മെസി ഗ്രീസ്മാനെ കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയതെന്ന് ശ്രദ്ധേയമാണ്. വാല്‍വെര്‍ദേയുടെ ഇഷ്ടതാരങ്ങളിലൊരാളായ ഗ്രീസ്മാനെ ടീമിലെത്തിക്കാന്‍ ബാഴ്‌സ കടുത്ത ശ്രമത്തിലാണ്. അത്‌ലറ്റികോക്ക് ഇതിനായി അധികം തുകയും ബാഴ്‌സ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ താരത്തെ ടീമില്‍ തന്നെ നിലനിര്‍ത്താനാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ശ്രമം.

Advertisment