Advertisment

കുവൈറ്റില്‍ ആളുമാറി അറസ്റ്റ് ചെയ്ത പ്രവാസി യുവതിയെ മോചിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം ; യഥാര്‍ത്ഥ പ്രതിയെ പിടികൂടും

New Update

കുവൈറ്റ് : കുവൈറ്റില്‍ ഭിക്ഷാടനത്തിന് ആളുമാറി അറസ്റ്റ് ചെയ്ത പ്രവാസി യുവതിയെ മോചിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യഥാര്‍ത്ഥ പ്രതിയെ പിടികൂടും. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരാഹ് ഉത്തരവിട്ടു.

Advertisment

publive-image

കുവൈറ്റിലെ അല്‍ ജരാഹ് ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാണ് ഭര്‍ത്താവിനെ കാത്തു നിന്ന ഗര്‍ഭിണിയായ സിറിയന്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥലത്ത് ഒരു ജോര്‍ദാനിയന്‍ വനിത ഭിക്ഷാടനം നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസാണ് ആളുമാറി ഗര്‍ഭിണിയെ അറസ്റ്റ് ചെയ്തത്.

kuwait kuwait latest
Advertisment