Advertisment

ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ മറ്റൊരു യുവാവിനൊപ്പം കണ്ടു; അസൂയ മൂത്ത‌ യുവാവ് യുവതിയെ കത്തി കൊണ്ട് കുത്തിയും വെടിവെച്ചും കൊലപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പൂര്‍: രാജസ്ഥാനില്‍ മറ്റൊരു യുവാവിനൊപ്പം താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ കണ്ടതിലുളള അസൂയയില്‍, യുവതിയെ കത്തി കൊണ്ട് കുത്തിയും വെടിവെച്ചും  യുവാവ് കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

Advertisment

publive-image

ശനിയാഴ്ച രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. യുവതി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ നിലയിലാണ് യുവതിയെ ദൃശ്യങ്ങളില്‍ കാണുന്നത്.

പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു യുവാവുമായി യുവതി ഇടപഴകുന്നതിലുളള അസൂയയാണ് യുവാവിന്റെ ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു,

murder case gun fire
Advertisment