Advertisment

വസ്ത്രത്തിനുള്ളില്‍ തോക്ക് ഒളിപ്പിച്ച് എംഎല്‍എ നിയമസഭയില്‍; ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് എംഎല്‍എ പറഞ്ഞത്

New Update

ജോധ്പുര്‍: വസ്ത്രത്തിനുള്ളില്‍ തോക്ക് ഒളിപ്പിച്ച് രാജസ്ഥാന്‍ എംഎല്‍എ നിയമസഭയില്‍. സദല്‍പുരിലെ ബിഎസ്പി എംഎല്‍എ മനോജ് കുമാര്‍ ന്യാങാലിയാണ് ഇത്തരത്തില്‍ അനധികൃതമായി നിയമസഭയിലെത്തിയത്. നിയമസഭാ ചട്ടങ്ങളെ ലംഘിച്ചാണ് എംഎല്‍എ നിയമസഭാ മന്ദിരത്തിന്റെ പ്രധാനമുറിയില്‍ പ്രവേശിച്ചതെന്നാണ് ആരോപണം.

Advertisment

ധരിച്ചിരുന്ന കുര്‍ത്തയുടെ വശങ്ങളിലുള്ള പോക്കറില്‍ നിന്ന് തോക്ക് പുറത്തേക്ക് തള്ളി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെ തുടര്‍ന്ന് എംഎല്‍എയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തരം നല്‍കാതെ എംഎല്‍എ ഉടന്‍ സ്ഥലം വിട്ടു. നിയമസഭയുടെ അകത്ത് ആര്‍ക്കും ആയുധങ്ങളുമായി വരാന്‍ നിയമം ഇല്ലെന്ന് സംഭവത്തില്‍ ബിജെപി എംഎല്‍എ ഗണേഷ് എം തിവാരി പറഞ്ഞു.

publive-image

പൊലീസിന് പോലും കാക്കിയുടുപ്പ് ധരിച്ച് നിയമസഭയില്‍ കയറാന്‍ അധികാരമില്ല. ഡിജിപിയെ പോലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ പൊലീസ് വേഷത്തില്‍ നിയമസഭയുടെ അകത്ത് കയറാറില്ലെന്നും തിവാരി പറഞ്ഞു. ജനാധിപത്യത്തെ ബഹുമാനിക്കുന്ന തരത്തിലാണ് നിയമസഭയില്‍ ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സംഭവം ഗുരുതര പ്രശ്‌നത്തിലേക്ക് നീങ്ങിയതോടെയാണ് എംഎല്‍എ മനോജ് കുമാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. തനിക്ക് വധഭീഷണി ഉണ്ടെന്നും അതാണ് തോക്ക് കൈവശം കരുതിയതെന്നും അദ്ദേഹം വിശദീകരിച്ചു. തോക്കിന് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും താന്‍ ധരിക്കാറുണ്ടെന്നും അതിനാല്‍ നിയമസഭയില്‍ എത്തിയപ്പോള്‍ ഒരുപക്ഷേ തോക്ക് കൈവശമുള്ള കാര്യം മറന്നതാണെന്നും എംഎല്‍എ പറഞ്ഞു.

Advertisment