Advertisment

ഇന്ത്യൻ ഹാജിമാരിൽ മരണം ഇരുപത്തിയാറ്; ഒരു പ്രസവം കൂടി.

New Update

ജിദ്ദ:   ഹാജിമാരുടെ    വരവ്  അവസാനിക്കാൻ   ഒരു  ആഴ്ച  മാത്രം  ബാക്കി  നിൽക്കേ,  ഇന്ത്യയിൽ  നിന്നുള്ള  ഹാജിമാരുടെ   എണ്ണം   ഒരു  ലക്ഷത്തി  നാലായിരം  കവിഞ്ഞു.    അതേസമയം,  ഹജ്ജിനെത്തിയ   ഇരുപത്തിയാറ്    ഇന്ത്യക്കാർ   മരണപ്പെടുകയും  ചെയ്തു.    രണ്ടു   പ്രസവവും   ഇന്ത്യൻ  ഹാജിമാരിൽ  നിന്ന്  റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്.      മദീനയിലെ   പ്രിൻസ് മുഹമ്മദ്  വിമാനത്താവളത്തിലേക്കുള്ള   ഇന്ത്യൻ  ഹാജിമാരുടെ  വരവ്  തീർന്നെങ്കിലും   മറ്റു  വിദേശ  രാജ്യങ്ങളിൽ നിന്നുള്ള  തീർത്ഥാടകരുടെ  മദീനയിലേക്കുള്ള   പ്രവാഹം  തുടരുകയാണ്.   മദീനയിൽ   ദിനംപ്രതി  ശരാശരി   തൊണ്ണൂറ്റി  അഞ്ചു  എന്ന  തോതിലാണ്  ഹജ്ജ്  വിമാനങ്ങൾ  എത്തിക്കൊണ്ടിരിക്കുന്നത്.   ഇവയിലൂടെ  ശരാശരി    ഇരുപത്തിനാലായിരം  ഹാജിമാരാണ്  ദിനേന  പ്രവാചകന്റെ  പട്ടണത്തിൽ  എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്

Advertisment

publive-image

അതിനിടെ,  ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ   നിന്നുള്ള   ആയിരത്തി മുന്നൂറു   പേരെ  സൗദി  ഭരണാധികാരി  സൽമാൻ  രാജാവ്   തന്റെ  സ്വന്തം  ചിലവിൽ   വിശുദ്ധ  ഹജ്ജ്  നിർവഹിക്കാൻ    ക്ഷണിച്ചു.   ഏഷ്യ,  ആഫ്രിക്ക,  യൂറോപ്  വന്കരകളിലെ  തൊണ്ണൂറു   രാജ്യങ്ങളിൽ   നിന്നുള്ള   ഇത്രയും  പേരുടെ  ഹജ്ജ്  കാര്യങ്ങൾ    രാജാവിന്റെ  നിർദേശപ്രകാരം  സൗദി  മതകാര്യ  മന്ത്രാലയമാണ്   ഏർപ്പാടാക്കുന്നത്.    ഇരുപത്തി  രണ്ടു  കൊല്ലങ്ങൾക്കു  മുമ്പ്  സൗദി  അറേബ്യ  ആവിഷ്കരിച്ച  വിശിഷ്ട വ്യക്തിത്വങ്ങൾക്കായി   ഭരണാധികാരി   സ്പോൺസർ  ചെയ്യുന്ന  ഹജ്ജിലൂടെ   മൊത്തം   43547   പേർക്ക്  പ്രയോജനകരമായിട്ടുണ്ടെന്ന്  മതകാര്യ   വകുപ്പ്  മന്ത്രി  ശൈഖ്  ഡോ.  അബ്ദുല്ലത്തീഫ്  അബ്ദുൽഅസീസ്  ആലുശൈഖ്   വിവരിച്ചു.

publive-image

ഹജ്ജ്  മാസപ്പിറവി   നിരീക്ഷിക്കാൻ   സൗദി  അറേബ്യയിലെ   സുപ്രീം  ജുഡീഷ്യറി   പൊതുജനങ്ങളെ   ആഹ്വാനം  ചെയ്തു.       നടപ്പുമാസം   29   ശനിയാഴ്ച  അസ്തമയത്തിൽ   ചന്ദ്രപ്പിറവി   ദൃശ്യമാകുന്നത്   നിരീക്ഷിക്കണമെന്നാണ്  ആഹ്വാനം.    നഗ്നനേത്രങ്ങൾ,   ടെലെസ്കോപ്   എന്നിവകളിലൂടെ   ചന്ദ്രക്കല   ദർശിക്കുന്നവർ    അക്കാര്യം  തൊട്ടടുത്തുള്ള   ബന്ധപ്പെട്ട  വിഭാഗങ്ങളെ   വിവരമറിയിക്കുകയും  സാക്ഷ്യം   രേഖപ്പെടുത്തണമെന്നും   സുപ്രീം  ജുഡീഷ്യറി   ആവശ്യപ്പെട്ടു.    ശനിയാഴ്ച  ചന്ദ്രപ്പിറവി  കണ്ടതായി  സ്ത്രീകരണം  ഉണ്ടായാൽ  ഈ  മാസം  ഇരുപതു  തിങ്കളാഴ്ചയായിരിക്കും   വിശുദ്ധ  ഹജ്ജിലെ   പരമപ്രധാനമായ   അറഫാ  സംഗമം,   ഇരുപത്തിയൊന്ന്   ചൊവാഴ്ച  ബക്രീദും.    ശനിയാഴ്ച   സന്ധ്യയ്ക്ക്   മാസപ്പിറവി  സ്ത്രീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ    അറഫാ  സംഗമം   ഇരുപത്തിയൊന്ന്   ചൊവാഴ്ചയും   ബക്രീദ്   ബുധനാഴ്ചയും  ആയിരിക്കും.

publive-image

ഹാജിമാരുടെ  സുരക്ഷ  മുൻനിർത്തിയുള്ള    ക്രമീകരണങ്ങളും  മുന്നൊരുക്കങ്ങളും   പൂർത്തീകരിച്ചതായും    ഹജ്ജ്  സുരക്ഷയ്ക്ക്  വേണ്ടിയുള്ള സർവ  സജ്ജീകരണങ്ങളും  കൈക്കൊണ്ടതായും    ഫീൽഡിൽ  നേതൃത്വം  നൽകുന്ന  സുരക്ഷാ  ഉദ്യോഗസ്ഥന്മാർ   വിവരിച്ചു.  മിനായിലെ  ഹജ്ജ്  സുരക്ഷാ  ആസ്ഥാനത്തു   വ്യാഴാഴ്ച  ചേർന്ന  പത്രസമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു

ഉദ്യോഗസ്ഥന്മാർ.     മിനായിലെ   കല്ലെറിയൽ  കർമം  നടക്കുന്ന  സ്ഥലത്തെ   ബൃഹത്തായ   പാലങ്ങൾ  അപകടങ്ങൾ   പരമാവധി  ഇല്ലാതാക്കാൻ   സഹായിക്കുമെന്നും   എന്നിട്ടും  ഉണ്ടാകുന്ന  തിക്കും  തിരക്കും  തുടർന്നുണ്ടാകുന്ന    അത്യാഹിതങ്ങളും   നേരിടാൻ   വേണ്ടതെല്ലാം   ആസൂത്രണം  ചെയ്തിട്ടുണ്ടെന്നും    ഹജ്ജ്  സുരക്ഷാ   അധികൃതർ   വിശദീകരിച്ചു.    ജംറാത്ത്   സുരക്ഷ,   അടിയന്തര  കർമ്മ സേന,   തിരക്ക്  നിയന്ത്രണ   വിഭാഗം,    പൊതുസുരക്ഷ,   രഹസ്യപൊലീസ് ,   ഡിപ്ലോമാറ്റിക്   സെക്യൂരിറ്റി   തുടങ്ങി   വിവിധ  വിഭാഗങ്ങളായാണ്  ഹജ്ജ് സുരക്ഷ   നിർവഹിക്കപ്പെടുന്നത്.    ഹറമിലെ   മുക്കുമൂലകളിൽ   കണ്ണിമവെട്ടാതെ  പ്രവർത്തിക്കുന്ന  ക്യാമറകളിലൂടെ  ഓപ്പറേഷൻ  കേന്ദ്രത്തിൽ  നിന്ന്   എവിടെയും  ഏതുനിമിഷവും  ഉണ്ടാകുന്ന    സംഭവ വികാസങ്ങളിൽ   ആവശ്യം   പോലെ   സുരക്ഷാ  വിഭാഗങ്ങൾ  ഇടപെടും.

Advertisment