Advertisment

ആദ്യ മർകസ് ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി

New Update

മക്ക: വിശുദ്ധ ഹജ്ജ് കർമ്മം ചെയ്യുന്നതിന് വേണ്ടി മർകസിനു കീഴിലുളള ആദ്യ സംഘം മക്കയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം ജിദ്ദയിൽ ഇറങ്ങിയ സംഘം രാത്രി എട്ടര മണിക്ക് മക്കയിലെത്തി

Advertisment

publive-image

കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയുടെ നേത്രത്വത്തിലുള്ള 100 പേരടങ്ങുന്ന ആദ്യ സംഘം അജ്‌യാദ് മസാഫിയിലെ അൽ റയ്ഹാന ബിൽഡിങ്ങിലാണ് താമസിക്കുന്നത്‌. വിശുദ്ധ ഭൂമിയിലെത്തിയ ഹാജിമാരുടെ ഉംറ സംഘത്തെ നേതാക്കൾ അനുഗമിച്ചു .

മക്കയിലെത്തിയ ആദ്യ സംഘത്തിന് ഐ സി എഫ്, ആർ എസ് സി മക്ക ഘടകം സ്വീകരണം നൽകി. മുസല്ലയും തസ്ബീഹ് മാലയും നൽകിയാണ് സ്വീകരിച്ചത്. സ്വീകരണ കമ്മിറ്റി ചെയർമാൻ കുഞ്ഞാപ്പു ഹാജിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ നേതാക്കളായ ഉസ്മാൻ കുറുകത്താണി, മുസ്തഫ കാളോത്ത്, ജലീൽ മാസ്റ്റർ, ഷാഫി ബാഖവി, ഉസ്മാൻ മറ്റത്തൂർ,

സിറാജ് വില്യാപളളി, സമദ് പെരിമ്പലം എന്നിവരും ആർ എസ് സി ഹജ്ജ് വളണ്ടീയർമാരും പങ്കെടുത്തു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയെ കൂടാതെ ഷുക്കൂർ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വെളളിയാട് എന്നിവരും മർകസ് സംഘത്തിലുണ്ട്. വ്യാഴാഴ്ച മക്കയിലെത്തിയ സംഘം അടുത്ത മാസം ആദ്യവാരം മദീന സന്ദർശിക്കും.

Advertisment