Advertisment

ഹജ്ജ്‌ സബ്‌ സിഡി നിർത്തലാക്കിയതിൽ ഒ ഐ സി സി പ്രതിഷേധം

New Update

ജിദ്ദ: ഹജ്ജിന്റെ സബ്‌ സിഡി നിർത്തലാക്കിയ കേന്ധ്ര സർക്കാർ ഹജ്ജ്‌ വീമാന നിരക്ക്‌ കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജിദ്ദ- ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി കേന്ധ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. 2022 ആകുമ്പോഴേക്കും സബ്‌ സിഡി ഘട്ടം ഘട്ടമായി നിർത്താനാണു സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നത്‌ . ധൃതി പിടിചുള്ള ഈ തിരുമാനം വളരെയധികം പ്രതിഷേധാർഹമാണു

publive-image

.സബ്‌ സിഡി ഒറ്റയടിക്ക്‌ നിർത്തലാക്കുമ്പോൾ ,ഹജ്ജ്‌ തീർത്ഥാടകരുടെ മേൽ അധികഭാരം ഏൽപ്പിക്കാതെ നോക്കേണ്ട ബാധ്യത സർക്കാരിനുണ്ട്‌ വീമാന നിരക്ക്‌ നിയന്ത്രണത്തിനു സ്ഥിരം സംവിധാനം വേണമെന്നുള്ളത്‌ പ്രവാസി സംഘടനയായ ഒ ഐ സി സി പല കുറി അധികാരികളോട്‌ ആവശ്യപെട്ടിട്ടുള്ളതാണു . കേന്ധ്ര സർക്കാരുകൾ ഈ വിഷയത്തിൽ ഇപ്പോഴും അനങ്ങാപ്പാറ നയം പിന്തുടരുകയാണു ഇതിനെതിരെ ജനാതിപത്യ വിശ്വാസികളും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നും ജിദ്ദ - ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Advertisment