Advertisment

കാനഡയുമായുള്ള പ്രശ്നം അവിടെ നിന്നുള്ള തീർത്ഥാടകരെ ബാധിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രി .

New Update

ജിദ്ദ:   കാനഡയുമായുള്ള   നയതന്ത്ര   ബന്ധങ്ങൾ  വിച്ഛേദിച്ച  സൗദി  അറേബ്യ,  പ്രശ്നം  അവിടെ  നിന്നുള്ള  ഹജ്ജ്  തീർത്ഥാടകരുടെ  കാര്യങ്ങളിൽ  പ്രതിഫലിക്കില്ലെന്ന്  വ്യക്തമാക്കി.   സൗദിയിൽ  കഴിയുന്ന   ഖത്തർ  പൗരന്മാരിൽ   പലരും   അവർക്കായി  സൗദി അധികൃതർ  സജ്ജമാക്കിയ   ഓൺലൈൻ   അവസരം  ഉപയോഗപ്പെടുത്തി   ഹജ്ജിന്  റജിസ്റ്റർ  ചെയ്തതായും   സൗദി  ഹജ്ജ്,  ഉംറ  വകുപ്പ്  മന്ത്രി     ഡോ .  മുഹമ്മദ്  സാലിഹ്  ബന്തൻ    വെളിപ്പെടുത്തി.

Advertisment

publive-image

ഈ വര്‍ഷത്തെ ഹജ്ജിനൊടനുബന്ധിച്ച്  ഏർപ്പെടുത്തുന്ന  വ്യോമ നിരീക്ഷണം   നടപ്പിൽ  വന്നു.   വ്യോമ നിരീക്ഷണത്തിന്റെ   ഒന്നാം  ഘട്ടമാണ്   നടപ്പിലാക്കിയതെന്ന്   പൊതുസുരക്ഷാ   എയര്‍ ഫോഴ്‌സ്  വിഭാഗം  അധികൃതർ   അറിയിച്ചു.    മക്ക,  മദീന,  ഹജ്ജ്   പ്രദേശങ്ങൾ   എന്നിവിടങ്ങളിലെ   സ്ഥിതിഗതികൾ    സൂക്ഷമമായ    വ്യോമ  നിരീക്ഷണങ്ങളിലൂടെ   കണ്ടെത്തുകയും  അവ   ബന്ധപ്പെട്ട   കേന്ദ്രങ്ങൾക്ക്   അപ്പപ്പോൾ   കൈമാറുകയും   ചെയ്യുകയാണ്    ഹജ്ജിലെ    സുരക്ഷാ  വ്യോമ സേനാ    വിഭാഗം  ചെയ്യുന്നത്.    ഇതിനായി   വട്ടം  കറങ്ങിക്കൊണ്ടിരിക്കുന്ന   ചെറു  വിമാനങ്ങൾ  അത്യാധുനിക   സന്നാഹങ്ങളോട്  കൂടിയുള്ളവയാണ്.    രാത്രിയിലും   തെളിമയോട്  കൂടി   പ്രവർത്തിക്കുന്ന    തെർമൽ  ക്യാമറകൾ,    മെഡിക്കൽ   ആംബുലൻസ്,  കമ്മ്യൂണിക്കേഷൻ    സൗകര്യങ്ങൾ   എന്നിവ   ഇവയിൽ   ഉൾപ്പെടുന്നു.

publive-image

ഇരു ഹറമുകളുടെയും  സമീപ പ്രദേശങ്ങൾ,   ഹറം   ശരീഫ്  പള്ളികളോടും     ആരോഗ്യ  കേന്ദ്രങ്ങളോടും   ചേർന്നുള്ള     ഹെലിപ്പാഡുകള്‍,   എന്നിവിടങ്ങള്‍  സന്ദര്‍ശനം നടത്തി  അവിടങ്ങളിലെ   സൗകര്യങ്ങൾ   പ്രവർത്തനക്ഷമമമാണോ    എന്ന്   വ്യോമനിരീക്ഷണത്തിന്റെ   ആദ്യഘട്ടത്തിൽ    ഉറപ്പു  വരുത്തി  കൊണ്ടിരിക്കുകയാണ്.

publive-image

ഹജ്ജിലെ  സുപ്രധാന  കർമമായ  അറഫാ  സംഗമത്തോടനുബന്ധിച്ച്     അറഫാ  മൈതാനിയിലെ    നാമിറാ  പള്ളിയിൽ   നടക്കുന്ന   ഖുതുബ  (പ്രസംഗം)   അറബിയിൽ   നിന്ന്   ഉറുദു  ഉൾപ്പെടെയുള്ള   അഞ്ചു  ലോകഭാഷകളിൽ  തത്സമയ   പരിഭാഷ  പ്രക്ഷേപണം   ചെയ്യാനുള്ള  ഒരുക്കങ്ങൾ   പൂർത്തിയായതായി  അധികൃതർ  അറിയിച്ചു.     ഇംഗ്‌ളീഷ്, ഫ്രഞ്ച്, മലായ്, പേര്‍ഷ്യന്‍ ഭാഷകളിലേയ്ക്ക്  കൂടിയായിരിക്കും   അറഫാ  ഖുതുബയുടെ  തത്സമയ   പരിഭാഷ.     അതോടൊപ്പം   റേഡിയോയി (88.3 എഫ്  എം) വഴിയും  മൊബൈൽ  ആപ്പ്   വഴിയും   അറഫാ  ഖുതുബ  പ്രക്ഷേപണം  ചെയ്യനുമുള്ള   സജ്ജീകരങ്ങളും   നടത്തുന്നുണ്ട്.

publive-image

അതോടൊപ്പം,   സൗദി  ഹജ്ജ് - ഉംറ   മന്ത്രാലയം  സംഘടിപ്പിക്കുന്ന   നാല്പത്തിമൂന്നാമത്  മഹാ ഹജ്ജ്  കോൺഫറൻസ്  ദുൽഹജ്ജ്  മാസം  നാല്,  അഞ്ചു   തിയ്യതികളിൽ  മക്കയിൽ  അരങ്ങേറും.   ആഗോള  മുസ്ലിം  സമൂഹത്തിലെ പ്രഗത്ഭരായ  ചിന്തകരും  സാഹിത്യകാരന്മാരും  ഉന്നത  വ്യക്തവിതങ്ങളുമടങ്ങുന്ന    സദസ്സാണ്   കോൺഫറൻസിൽ  വിഷയങ്ങൾ  അവതരിപ്പിക്കുക.   "വിശിഷ്ട  കാലം, വിശിഷ്ട  സമയം ... സമാധാനത്തോടെയും, ശാന്തമായും"  എന്നതാണ്  ഇത്തവണത്തെ  മഹാ ഹജ്ജ്  കോൺഫറൻസിന്റെ  പ്രമേയം.

publive-image

അതേസമയം,  ഇതിനകം   എത്തിച്ചേർന്ന  വിദേശ  ഹാജിമാരുടെ   എണ്ണം   പതിനൊന്നര  ലക്ഷത്തോള   (1.141.138)  മായെന്ന്    സൗദി  പാസ്പോര്ട്ട്   വിഭാഗം   അറിയിച്ചു.    ഇന്ത്യയിൽ  നിന്നെത്തിയ  തീര്ഥാടകരിൽ    വ്യാഴാഴ്ച   ഒരു  പ്രസവം  കൂടി   റിപ്പോർട്ട്  ചെയ്യപ്പെട്ടു.   ഇതോടെ   ഇന്ത്യക്കാരിലെ  പ്രസവം  മൂന്നു  ആയി.    ഹജ്ജ്  കമ്മിറ്റി  മുഖേന   എത്തിയ  മൂന്നു   ഹാജിമാർ  കൂടി    വ്യാഴാഴ്ച   മരണപ്പെട്ടതോടെ    ഇന്ത്യൻ തീര്ഥാടകരിലെ  മൊത്തം  മരണ  സംഖ്യ    ഇരുപത്തി  ഒമ്പതായി.   ഇതിൽ   അഞ്ചു  ഹാജിമാരാണ്    സ്വകാര്യ  സംഘങ്ങളിൽ  എത്തിയവർ.

Advertisment