കര്‍ണാടകയില്‍ കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ നടക്കുന്നത് 200 കോടിയുടെ അഴിമതിയെന്ന് ഡി.കെ. ശിവകുമാര്‍; അന്വേഷിച്ചാല്‍ തെളിവുകള്‍ നല്‍കും; ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ തന്നെ തൂക്കിലേറ്റാമെന്നും ശിവകുമാര്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Friday, July 31, 2020

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ നടക്കുന്നത് 200 കോടിയുടെ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ കോണ്‍ഗ്രസ് തെളിവുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ തനിക്കെതിരെ കേസെടുക്കാമെന്നും തന്നെ തൂക്കിലേറ്റാമെന്നും ശിവകുമാര്‍ വ്യക്തമാക്കി.

കൊവിഡ് ചികിത്സയ്ക്ക് വേണ്ട വെന്റിലേറ്ററുകള്‍, പിപിഇ കിറ്റുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയവയുടെ വില കൂട്ടിക്കാണിച്ച് 200 കോടി രൂപയുടെ അഴിമതി നടന്നതായാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ബിജെപി പ്രതികരിച്ചു.

×