Advertisment

ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷം: ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍

author-image
ഫിലിം ഡസ്ക്
New Update

ഹാപ്പി വെഡ്ഡിങ് തിയേറ്ററുകളിലെത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍. ആദ്യ ഭാഗത്തിലെ താരനിര അതേപടി നിലനിര്‍ത്തിയായിരിക്കും രണ്ടാം ഭാഗമെന്നാണ് സൂചനയെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡ്ഡിങ്.

Advertisment

publive-image

ഒമര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഒരു അഡാര്‍ ലവിന്റെ നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാലക്കുഴി തന്നെയാണ് ഹാപ്പി വെഡ്ഡിങ് രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാതാവ്. ഒരു അഡാര്‍ ലവിന് ശേഷം പവര്‍സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ശേഷമായിരിക്കും ഹാപ്പി വെഡ്ഡിങ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുക.

ഹാപ്പി വെഡ്ഡിങിന് രണ്ടാം ഭാഗം വരുന്ന കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഒമര്‍ അറിയിച്ചത്.

ഒമറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്ന് ഹാപ്പിവെഡ്ഡിഗ് റിലീസ് ചെയ്തിട്ട് 2 വര്‍ഷം തികയുന്നു പല തിയറ്ററുകളിലും ആളില്ലാതെ ഷോ നടത്താനാവാതെ ടെന്‍ഷന്‍ അടിച്ച് ഇരുന്ന നേരത്താണ് അഡാറ് ലവിന്റെ പ്രൊഡ്യൂസറായ ഔസേപ്പച്ചന്‍ ആദ്യമായി വിളിക്കുന്നത്. സിനിമ കണ്ടെന്നും നല്ല രീതിയില്‍ പ്രെമോട്ട് ചെയ്താല്‍ പടം സൂപ്പര്‍ ഹിറ്റ് ആവും എന്ന് പറഞ്ഞ് ധൈര്യം തന്ന് അദ്ദേഹം കൂടെ നില്‍ക്കുകയും പടം ഹിറ്റ് ആവുകയും ചെയ്തു. So happy to announce Happy Wedding 2 with my dearest producer Ousepachan Vaalakuzhy??

Advertisment