Advertisment

സേവനങ്ങളില്‍ സന്തുഷ്ടനായി; ഹോട്ടല്‍ ജീവനാക്കാര്‍ക്ക് റൊണാള്‍ഡോ ടിപ്പ് നല്‍കിയത് 15 ലക്ഷം !

New Update

Advertisment

കളിക്കളത്തിനകത്ത് ആരാധകരെ എന്നും ഞെട്ടിച്ചിട്ടേയുള്ളു റൊണാൾഡോ. ഇപ്പോൾ റൊണാൾഡോയുടെ കളത്തിനു പുറത്തുള്ള ഒരു പ്രവർത്തിയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ലോകകപ്പിന്റെ തിരക്കൊക്കെ കഴിഞ്ഞ് അവധിക്കാലമാഘോഷിക്കാൻ ​ഗ്രീസിൽ എത്തിയതായിരുന്നു ഇതിഹാസതാരം റൊണാൾഡോ. ഗ്രീസിലെ ഫെലോപ്‌നീസ് പ്രദേശത്തെ ആഡംബര റിസോർട്ടായ കോസ്റ്റ നവറിനോയിലായിരുന്നു താരം താമസിച്ചത്.

റിസോർട്ട് ജീവനക്കാരുടെ സേവനങ്ങളിൽ സന്തുഷ്ടനായ റൊണാൾഡോ നൽകിയ ടിപ്പ് കേട്ട് ആരും ഞെട്ടരുത്. 17,850 പൗണ്ട്സ് (23,000 യുഎസ് ഡോളർ, ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ) .!! യുവന്റസിലേക്ക് താരം ഇറ്റലിയിലേക്ക് പറന്നത് ഇവിടെനിന്നുമായിരുന്നു.

ട്രാന്‍സ്ഫര്‍ വിപണിയിലെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത്. 805 കോടി രൂപയ്ക്കാണ് യുവന്റസ് താരത്തെ റയല്‍ മാഡ്രിഡിലും നിന്നും സ്വന്തമാക്കിയത്. താരം ക്ലബ്ബ് വിടുമെന്ന് ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിന് ശേഷം ഉയരാന്‍ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.

Advertisment