Advertisment

സഫലമായത് കെഎം മാണിയുടെ ഒരു സ്വപ്നം കൂടി… ഹരിത തീർത്ഥാടന ടൂറിസം പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ വിശിഷ്ടാതിഥികളുടെ വാക്കുകളില്‍ നിറഞ്ഞ് മാണിസാർ

New Update

publive-image

Advertisment

പാലാ: ഹരിത തീർത്ഥാടന ടൂറിസം പദ്ധതിയിലൂടെ പാലാ നഗരം കിഴക്കൻ മേഖലാ ടൂറിസത്തിൻ്റെ കവാടമാകുമ്പോൾ സഫലമാകുന്നത് കെഎം മാണിയുടെ സ്വപ്നം.

പാലാ പട്ടണത്തെ ടൂറിസം സര്‍ക്യുട്ടിന്‍റെ പ്രധാന കവാടമായി കണക്കാക്കി വിപുലമായ പദ്ധതിക്ക് രൂപമൊരുക്കി പണി തുടങ്ങിയത് കെഎം മാണി ധനകാര്യ മന്ത്രി ആയിരുന്ന കാലത്താണ്. ജോസ് കെ മാണി എംപി ആയിരുന്നൂ പദ്ധതിയുടെ ആദ്യ ചെയർമാൻ.

ഇന്നലെ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികളെല്ലാം കെഎം മാണിയുടെ ദീർഘവീക്ഷണത്തെ കുറിച്ച് പ്രത്യേകം പരാമർശിക്കുകയുമുണ്ടായി.

publive-image

ഭാവിയിലുണ്ടാകാവുന്ന വിനോദ സഞ്ചാരികളുടെ വരവും, ആവശ്യങ്ങളും പരിഗണിച്ചു പാലാ പട്ടണത്തെ ആ നിലയിലേക്കുയർത്തുവാൻ പാലാനഗര സൗന്ദര്യവത്കരണവും ഗ്രീന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനായി നാലുകോടിയിൽപ്പരം രൂപ നീക്കിവെയ്ക്കുകയും ചെയ്തു.

ഗ്രീന്‍ ടൂറിസം സര്‍ക്യുട്ടിന്റെ പ്രവേശന കവാടമായ പാലാനഗര ഹൃദയത്തില്‍ മീനച്ചിലാറിന്‍റെയും ളാലം തോടിന്‍റെയും സംഗമ സ്ഥാനത്ത് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ള അതി രമണീയമായ ടുറിസം സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം 2016 ഫെബ്രുവരി 20 ന് കെഎം മാണിയാണ് നിർവഹിച്ചത്.

എക്സിക്കുട്ടീവ് കമ്മറ്റി ചെയർമാൻ എന്നനിലയിൽ ഈ പദ്ധതി ഇപ്രകാരമൊക്കെ വിഭാവനം ചെയ്തു നടപ്പാക്കുന്നതിന് ചുക്കാൻ പിടിച്ചിരുന്ന ജോസ് കെ മാണി എംപി ആയിരുന്നു അന്നത്തെ സമ്മേളനത്തിന്റെ അധ്യക്ഷൻ.

publive-image

3.5 കോടി രൂപയാണ് ഈ പദ്ധതിക്ക്‌ ഒന്നാം ഘട്ടമായി അനുവദിച്ചിരുന്നത്. രണ്ടാം ഘട്ടമായാണ് മീനച്ചിലാറിന്റെ മറുകരയുമായി ഈ പദ്ധതി ബന്ധിപ്പിച്ച് കൂടുതൽ വിപുലപ്പെടുത്തുന്നതിന് എംഎൽഎയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 4.25 കോടി രൂപകൂടി കെഎം മാണി അനുവദിച്ചത്.

പാലായുടെ ഹൃദയ ഭാഗത്ത്‌ പൂര്‍ത്തിയായ ഈ കോംപ്ലെക്സിലെ പ്രധാന ആകര്‍ഷണം ഗ്ലാസ്സ് റൂഫോട് കൂടിയ ഭൂഗര്‍ഭ അറയാണ്. നടപ്പാലം, മിനി പാര്‍ക്ക്, കോൺഫ്രൻസ് ഏരിയാ, റിവർവ്യൂ പ്ലാറ്റ്ഫോം തുടങ്ങിയവയാണ് ഇവയിലെ പ്രധാന ഘടകങ്ങള്‍.

ഗ്രീൻ ടൂറിസം സർക്യൂട്ട് സൊസൈറ്റിക്ക് വേണ്ടിയുള്ള പ്രവർത്തികൾ നിർവഹിച്ചത് കിറ്റ്കോ ലിമിറ്റഡ് ആണ്. പാലാ നഗര സൗന്ദര്യവത്ക്കരണ പദ്ധതി പൂർത്തീകരിക്കുന്നതിനായി യോജിച്ച പ്രവർത്തനം നടത്തണമെന്ന് ജോസ് കെ മാണി എംപി ജനപ്രതിനിധികളോടാവശ്യപ്പെട്ടു.

pala news
Advertisment