Advertisment

വാഹനവിലയില്‍ മാറ്റം വരുത്തി ഹാര്‍ലി ഡേവിഡ്‍സണ്‍; എല്ലാ മോഡലുകളുടെയും വില കൂടി 

author-image
സത്യം ഡെസ്ക്
New Update

ഇന്ത്യയിലെ തങ്ങളുടെ ബിഎസ്6 ബൈക്ക് ശ്രേണിയുടെ വിലയിൽ മാറ്റം വരുത്തി ഐക്കണിക്ക് അമേരിക്കൻ ആഡംബര ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്‍സൺ.

Advertisment

ഏറെക്കുറെ എല്ലാ മോഡലുകളുടെയും വില കൂടി. എന്നാല്‍ ഹാർലി നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡലുകളായ സ്ട്രീറ്റ് ശ്രേണിയിലെ രണ്ട് ബൈക്ക് മോഡലുകളുടെയും വില കുറച്ചു. മാർച്ചിൽ ബിഎസ്6 സ്ട്രീറ്റ് 750-യും സ്ട്രീറ്റ് റോഡ് 750-യും അവതരിപ്പിച്ചപ്പോൾ കൂടിയ വിലയിൽ നിന്നാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്.

publive-image

ബിഎസ്6 ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750-യ്ക്ക് Rs 5.34 ലക്ഷം മുതൽ Rs 5.66 ലക്ഷം ലക്ഷം വരെയായിരുന്നു എക്‌സ്-ഷോറൂം വില. ഇപ്പോള്‍ Rs 4.75 ലക്ഷം മുതൽ ആണ് പുത്തൻ വില ആരംഭിക്കുന്നത്. വിവിഡ് ബ്ലാക്ക് മോഡലിന്റെ വില മാറ്റമില്ലാതെ Rs 5.34 ലക്ഷത്തിലും പെർഫോമൻസ് ഓറഞ്ച്, ഡെനിം ബ്ലാക്ക് നിറങ്ങളുടെ വില Rs 5.46 ലക്ഷത്തിലും മാറ്റമില്ലാതെ തുടരുന്നു. അതെ സമയം ബാരാക്കുട സിൽവർ നിറത്തിന്റെ വില Rs 20,000 രൂപ കുറഞ്ഞ് ഇപ്പോൾ Rs 5.46 ലക്ഷം ആണ് എക്‌സ്-ഷോറൂം വില.

Rs 6.55 ലക്ഷം മുതലായിരുന്നു ബിഎസ്6 സ്ട്രീറ്റ് റോഡ് 750 മോഡലിന് ഇതുവരെയുള്ള വില. എന്നാലിപ്പോൾ സ്ട്രീറ്റ് റോഡ് 750-യുടെ വിവിഡ് ബ്ലാക്ക് നിറത്തിന് Rs 5.99 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. Rs 6.67 ലക്ഷം രൂപ വിലയുണ്ടായിരുന്ന റിവർ റോക്ക് ഗ്രേയ്‌ ഡെനിം, വാഷ്ഡ് വൈറ്റ് പേൾ, പെർഫോമൻസ് ഓറഞ്ച് എന്നീ നിറങ്ങൾക്ക് ഇപ്പോൾ Rs 6.10 ലക്ഷം ആയി വില കുറഞ്ഞിട്ടുമുണ്ട്.

auto news harley davidson
Advertisment