Advertisment

വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ; കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കോവിഡിനെതിരെ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ്.

Advertisment

publive-image

പ്രധാനമന്ത്രിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, ഒരു വിദഗ്ദ്ധ സംഘം പരീക്ഷണത്തിലാണ്.  നമുക്ക് വിപുലമായ ആസൂത്രണം ഉണ്ട്. അടുത്ത വര്‍ഷം ആരംഭത്തോടെ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വുഹാനിലെ പുതിയ കൊറോണ വൈറസിനെക്കുറിച്ച് ജനുവരി 7 ന്, ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യ വിവരം ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാരും പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്ത് മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ എന്നിവയില്ലെന്നും അതിനാല്‍ ആളുകള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നും പലരും പറയാറുണ്ടായിരുന്നു. എന്നാല്‍ രാജ്യത്ത് ഇന്നത്തെ സ്ഥിതി പ്രവചിച്ചതിന് വിപരീതമാണെന്നും മന്ത്രി പറഞ്ഞു.

covid vaccine
Advertisment