Advertisment

ഏഴുമുട്ടം നവധാര പുരുഷ സഹായ സംഘം നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പു മഹോത്സവം നടത്തി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

കരിമണ്ണൂര്‍: ഏഴുമുട്ടം നേതാജി കൾചറൽ ആൻഡ് ലൈബ്രററി കീഴിൽ പ്രവർത്തിക്കുന്ന നവധാര പുരുഷ സഹായ സംഘം നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പു മഹോത്സവം നടത്തി.

കരിമണ്ണൂർ ഗ്രാമപഞ്ചായത്‌ പ്രസിഡന്റ് ഡി. ദേവസ്യ ഉൽഘാടനം നിർവ്വഹിച്ചു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം നിലനിർത്താൻ ഇതുപോലെയുള്ള കൂട്ടായ കാർഷിക സംഭ്രഭാഭങ്ങൾക്കു സാധിക്കും എന്നതിന്റെ തെളിവാണ് ഈ നെൽകൃഷിയുടെ വിജയം എന്ന് പഞ്ചായത്തു പ്രസിഡന്റ് ഡി. ദേവസ്യ അഭിപ്രായപ്പെട്ടു.

publive-image

വാർഡ് മെമ്പർ റ്റോജോ പോൾ, ലൈബ്രറി രക്ഷാധികാരി എം എൻ കൃഷ്ണൻകുട്ടി, സംഘം പ്രസിഡന്റ് അലൻ മറ്റു മെമ്പർമാർ എന്നിവർ സന്നിഹിതർ ആയിരിന്നു. മൂന്നര ഏക്കർ നിലത്താണ് സംഘം കൃഷി ഇറക്കിയത്.

thodupuzha news
Advertisment