Advertisment

വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചു ! യുവതിക്ക് ജോലി നഷ്ടപ്പെട്ടു

New Update

Image result for marriage

Advertisment

ബെയ്ജിങ്: ജോലിക്കിടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച യുവതിയെ പിരിച്ച് വിട്ട് കമ്പനി. വിവാഹ അഭ്യര്‍ത്ഥന വ്യത്യസ്തമാക്കാനുള്ള യുവാവിന്റെ ശ്രമത്തിനാണ് യുവതി കനത്ത വില നല്‍കേണ്ടി വന്നത്. ചൈനയിലാണ് സംഭവം.

എയര്‍ ഹോസ്റ്റസ് ആയ യുവതിയോട് വിവാഹ അഭ്യര്‍ത്ഥന നടത്താനാണ് കാമുകന്‍ യുവതി ജോലി ചെയ്യുന്ന അതേ വിമാനത്തില്‍ യാത്ര ചെയ്തത്. യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ യാത്രക്കാരില്‍ ചിലര്‍ ചിത്രീകരിച്ചിരുന്നു. ഇത് വൈറലായതോടെയാണ് സംഭവത്തില്‍ വിമാനക്കമ്പനി ഇടപെടുന്നത്.

ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍ ജീവനക്കാരിയ്ക്ക് നേരെയാണ് കര്‍ശന നടപടിയെടുത്തിരിക്കുന്നത്. മെയ് മാസത്തിലായിരുന്നു വിവാദമായ വിവാഹാഭ്യര്‍ത്ഥന നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അര മണിക്കൂര്‍ ശേഷമാണ് യുവാവ് എയര്‍ഹോസ്റ്റസിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചുവെന്നാണ് ശിക്ഷാ നടപടിക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്വകാര്യ നിമിഷങ്ങള്‍ക്കായി യാത്രക്കാരുടെ സുരക്ഷാ വിഷയത്തില്‍ വിട്ടുവീഴ്ച വരുത്താനാവില്ലെന്നാണ് ഈസ്റ്റേണ്‍ ചൈന എയര്‍ലൈന്‍സ് വിശദമാക്കുന്നത്. വിമാനക്കമ്പനിയുടെ നടപടിയോട് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. സ്വകാര്യ കാര്യങ്ങള്‍ക്ക് ജോലി സമയം ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ എന്ന് ചിലര്‍ പറയുമ്പോള്‍ മനുഷ്യത്വ രഹിതമായ നടപടിയെന്നാണ് മറ്റു ചിലര്‍ കുറ്റപ്പെടുത്തുന്നത്.

Advertisment