Advertisment

ഹ​ത്രാ​സി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേസ്; കുറ്റാരോപിതരായ നാലു പേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി​ബി​ഐ

New Update

ല​ക്നോ: ഹ​ത്രാ​സി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ കുറ്റാരോപിതരായ നാലു പേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി​ബി​ഐ. സ്കൂ​ള്‍ റി​ക്കോ​ര്‍​ഡു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഒ​രാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്.

Advertisment

publive-image

സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​ങ്ക​ളാ​ഴ്ച പ്ര​തി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​യു​ടെ സ്‌​കൂ​ള്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ വാ​ങ്ങി​യി​രു​ന്നു.

മാ​ര്‍​ക് ലി​സ്റ്റ് അ​നു​സ​രി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബോ​ര്‍​ഡ് ഓ​ഫ് ഹൈ​സ്‌​കൂ​ള്‍ ആ​ന്‍​ഡ് ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് എ​ഡ്യു​ക്കേ​ഷ​ന്‍ ന​ട​ത്തി​യ 2018-ലെ ​ഹൈ​സ്‌​കൂ​ള്‍ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക്‌​ലി​സ്റ്റാ​ണ് സി​ബി​ഐ​യു​ടെ കൈ​വ​ശ​മു​ള​ള​ത്. ഇ​തി​ല്‍ പ്ര​തി​യു​ടെ ജ​ന​ന​തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് 2/12/2002 എ​ന്നാ​ണ്. പ്ര​തി​യു​ടെ അ​മ്മ​യും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഹത്രാസ് കേസിലെ നാലുപ്രതികളും നിലവില്‍ അലിഗഡ് ജയിലിലാണ്.സെപ്റ്റംബര്‍ 14നാണ് പത്തൊമ്ബതുകാരിയായ പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ നാലു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

hathras case accused minor
Advertisment