Advertisment

അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി

New Update

കൊച്ചി: അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി. കേസെടുക്കേണ്ടെന്ന കീഴ്‌ക്കോടതി വിധിക്കെതിരായ ഹര്‍ജി തള്ളി. ഭൂമി ഇടപാടില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള സഭാ വിശ്വാസികളുടെ ഹർജികളാണ് കോടതി പരിഗണിച്ചത്.

publive-image

അതിരൂപതയ്ക്ക് ട്രസ്റ്റിറിനുള്ള ആദായ നികുതി ഇളവ് ലഭിച്ചെന്നും,സ്വത്ത ട്രസ്റ്റിന്റേതാണെന്ന് തെളി‍യിക്കുന്ന രസീതും പാന്‍ കാര്‍ഡ് രേഖകളും ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സഭാ സ്വത്തുക്കള്‍ ട്രസ്റ്റിന്‍റേതല്ലെന്നും സ്വകാര്യ സ്വത്താണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

Advertisment