Advertisment

വാസ്തു പ്രശ്‌നം; കുമാരസ്വാമി ഔദ്യോഗിക വസതിയിലേക്ക് താമസം മാറില്ല

New Update

ബംഗളൂരു: കര്‍ണാടകത്തിലെ 25ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ എച്ച്. ഡി. കുമാരസ്വാമി ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജെപി നഗറിലുള്ള സ്വന്തം വസതിയില്‍ തന്നെ താമസിക്കുന്നതിനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Advertisment

എന്നാല്‍, അദ്ദേഹം ചീഫ് സെക്രട്ടറിയുടെ വസതിയിലേക്കാണ് താമസം മാറ്റുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഔദ്യോഗിക വസതിയുടെ വാസ്തു ശരിയല്ലാത്തതിനാലാണ് ഈ തിരുമാനത്തിന് പിന്നില്‍.

publive-image

അനുഗ്ര, കാവേരി എന്നീ സര്‍ക്കാറിന്റെ ഔദ്യോഗിക വസതികള്‍ ഉള്‍പ്പെടെ നാലോളം വീടുകള്‍ വാസ്തുശാസ്ത്ര വിദഗ്ധര്‍ പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൃഷ്ണ എന്ന പേരിലുള്ള സ്വവസതിയില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍, വാസ്തു പ്രശ്നമല്ല സര്‍ക്കാറിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നുമാണ് കുമാരസ്വാമി വാദിക്കുന്നത്. 25 വര്‍ഷം മുന്‍പ് താന്‍ നിര്‍മ്മിച്ച വീടുണ്ട് ഭാഗ്യത്തിന് അത് തനിക്കാണുള്ളതെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു.

വാസ്തു ദോഷമുള്ള വീടുകളിലേക്ക് മാറിയാല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാനാകില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് വസതി മാറ്റാന്‍ തീരുമാനമായത്. 2017ലാണ് ജെപി നഗറിലെ കൃഷ്ണയിലേയ്ക്ക് കുമാരസ്വാമി താമസം മാറിയത്.

Advertisment