Advertisment

മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കാന്‍ ശ്രമം; യുവാവിന്റെ തല മൈക്രോവേവ് ഓവനില്‍ കുടുങ്ങി

author-image
മൂവി ഡസ്ക്
New Update

ലണ്ടന്‍: വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൈക്രോവേവ് ഓവനില്‍ 22 കാരനായ യുവാവിന്റെ തല കുടുങ്ങി. മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്നിതിന്റെ ഭാഗമായി പ്ലാസ്റ്ററിങ് പദാര്‍ഥം ഓവനുള്ളില്‍ നിറച്ച് അതില്‍ മുഖം അമര്‍ത്തുമ്പോഴാണ്‌ അപകടം സംഭവിച്ചത്. മൈക്രോ വേവ് ഓവന്‍ സ്വിച്ച് ഓണ്‍ ചെയ്യാതിരുന്നത്‌ വലിയ അപകടം ഒഴിവാക്കി.

Advertisment

മൈക്രോ വേവ് ഓവനുള്ളില്‍ പ്ലാസ്റ്ററിങ് പദാര്‍ഥം നിറച്ചതിനു ശേഷം മുഖം അതില്‍ അമര്‍ത്തുകയും അങ്ങനെ മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു യുവാവിന്റെയും സുഹൃത്തുക്കളുടെയും ഉദ്ദേശം. തലയില്‍ ഒരു പ്ലാസ്റ്റിക് കൂടും ശ്വസിക്കാനുള്ള എയര്‍ ട്യൂബ് വായിലും വച്ചതിന് ശേഷം മൈക്രോ വേവിനുള്ളില്‍ മുഖം അമര്‍ത്തുകയായിരുന്നു.

പക്ഷെ പ്ലാസ്റ്ററിങ് പദാര്‍ഥം വേഗം തന്നെ കട്ടിയായാവുകയും തല മൈക്രോ വേവ് ഓവനില്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്ന് വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ സര്‍വീസ് എത്തിയാണ് യുവാവിന്റെ തല പുറത്തെടുത്തത്.

Advertisment