Advertisment

പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച പുതിയ തീരുമാനവുമായി കുവൈറ്റ് സര്‍ക്കാര്‍

New Update

കുവൈറ്റ് : പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നവീകരിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും പുതിയ പദ്ധതിയുമായി കുവൈറ്റ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി പ്രവാസികളുടെ ആരോഗ്യ പരിരക്ഷ ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് സ്വകാര്യ ഏജന്‍സിയായ ദമാന്‍ കമ്പനിയിലേക്ക് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Advertisment

publive-image

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ പ്രവാസികള്‍ക്കും മികച്ച ചകിത്സയും, മരുന്നും മറ്റ് പരിശോധനകളും ലഭിക്കുമെന്നും ഇതിനായി പുതുതായി നിയോഗിക്കുന്ന ദമാന്‍ കമ്പനി രാജ്യതാത്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നും പദ്ധതിയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍സ് ബോര്‍ഡ് അംഗവും സിഇഒയുമായ അഹമ്മദ് അല്‍ സലേഹ് പറഞ്ഞു.

എന്നാല്‍ വര്‍ഷംതോറും പ്രവാസികള്‍ നല്‍കിവരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. എല്ലാ വര്‍ഷവും താമസ രേഖ പുതുക്കുന്നതിനോടൊപ്പം നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും പ്രവാസികള്‍ നല്‍കണം.

kuwait kuwait latest
Advertisment