Advertisment

വിക്‌സ് ആക്ഷന്‍ 500-ന് നിരോധനമില്ലെന്ന് പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിള്‍

author-image
admin
New Update

കൊച്ചി: പനിക്കും ജലദോഷത്തിനും നല്‍കുന്ന വിക്‌സ് ആക്ഷന്‍ 500-ന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നിര്‍മാതാക്കളായ പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Advertisment

publive-image

സെപ്തംബര്‍ ഏഴിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ച 328 എഫ്ഡിസി (രണ്ടോ അതിലധികമോ ഔഷധങ്ങള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്നവ) മരുന്നുകളില്‍ വിക്‌സ് ആക്ഷന്‍ 500-ഉം ഉണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിക്‌സ് എന്നും രാജ്യത്തെ നിയമം പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളിലെ സര്‍ക്കാര്‍ റെഗുലേറ്റര്‍മാരുടെ അംഗീകാരം വിക്‌സിന്റെ ഔഷധങ്ങള്‍ക്കുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Advertisment