follow us

1 USD = 65.384 INR » More

As On 26-03-2017 04:01 IST

ഓറഞ്ച് തൊലി കളയാന്‍ വരട്ടെ .. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം കൊളസ്ട്രോളും തടിയും കുറയ്ക്കാം നല്ലൊരു എയര്‍ഫ്രെഷ്ണറും ഉണ്ടാക്കാം

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 23/12/2016

ഓറഞ്ച് കഴിച്ചുകഴിഞ്ഞാല്‍ അതിന്റെ തൊലി കളയുന്നവരാണ് മിക്കവരും. എന്നാല്‍ ധാരാളം ഉപയോഗങ്ങളുള്ള ഒന്നാണ് ഓറഞ്ച് തൊലി. മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോളും തടിയും കുറക്കാനും കൂടാതെ എയര്‍ഫ്രെഷ്ണര്‍ ഉണ്ടാക്കാന്‍ വരെ ഇത് ഉപയോഗിക്കാം.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുത്താല്‍ മികച്ച ഒരു ഫേഷ്യല്‍ പൗഡറാണ്. 3 ദിവസമെങ്കിലും വെയിലത്ത് വച്ച ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇതില്‍ 2 സ്പൂണ് എടുത്ത് അതേ അളവില്‍ തൈരും 1 സ്പൂണ്‍ തേനും ചേര്‍ത്ത് കുഴക്കുക. മുഖത്ത് പുട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയാം.



ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്ത് നോക്കു, മുഖത്തെ കറുത്ത് പാടുകളും, വെയില്‍ കൊണ്ടതിന്‍റെ കരുവാളിപ്പും കുറയും. അതേ സമയം ആഴ്ചയില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ഈ മിശ്രിതം മുഖത്ത് പുരട്ടാതിരിക്കുക.

നാരങ്ങയിലെന്ന പോലെ വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് ഫ്രൂട്ടാണ് ഓറഞ്ചും. വിറ്റമിന്‍ സി ധാരാളമുള്ള ഓറഞ്ച് തൊലി ഉണക്കിയ ശേഷം തയ്യാറാക്കുന്ന ഓറഞ്ച് ടീ വണ്ണം കുറക്കുന്നതിന് ഉപയോഗിക്കുന്ന പാനീയമാണ്. ചൂടാക്കിയ 1 ഗ്ലാസ്സ് വെള്ളത്തില്‍ 1 സ്പൂണ്‍ തൊലി ഇടുക.

10 മിനുട്ടിന് ശേഷം തൊലി മാറ്റി ഈ പാനീയം തേന്‍ ചേര്‍ത്ത് കഴിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാന്‍ ദിവസവും രണ്ട് നേരം ഈ പാനീയം കഴിക്കുക. ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍സ് അഥവാ മോശം കൊളസ്ട്രോള്‍ കുറക്കാന്‍ മികച്ചതാണ് ഓറഞ്ച് തൊലി. മുകളില്‍ പറഞ്ഞ രീതിയില്‍ ഓറഞ്ച് ചായ കഴിക്കുന്നത് ഇതിന് ഉത്തമം. ഇത് വഴി ഹൃദയാരോഗ്യം നിലനിര്‍ത്താം.

നല്ല സുഗന്ധമാണ് ഓറന്ചിനും അതിന്റെ തൊലിക്കും. ഓറഞ്ച് എയര്‍ ഫ്രഷ്നര്‍ ഇങ്ങനെ തയ്യാറാക്കാം.

1ഓറഞ്ചിന്‍റെ തൊലി, 1 കഷ്ണം നാരങ്ങയുടെ നീര്, 1 കഷ്ണം കറുവാപട്ട എന്നിവ ഇട്ട് 2 ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. തണുത്ത ശേഷം സ്പ്രേയറിലേക്ക് മാറ്റി മുറിയില്‍ സ്പ്രേ ചെയ്യുക. നല്ല സുഗന്ധമുണ്ടാകും.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+