follow us

1 USD = 64.471 INR » More

As On 22-07-2017 12:34 IST

വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ചറിയാം ...

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 02/01/2017

നമ്മുടെ ഭക്ഷണ ശീലങ്ങള്‍ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില ആഹാരങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങള്‍ക്കും കാരണമാവാറുണ്ട്. അത്തരം ആഹാരങ്ങള്‍ ഏതെന്നും അവ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ എന്തെന്നും അറിയാം.

മധുരമുള്ള ആഹാരങ്ങള്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. ഇന്‍സുലില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാതെയും തുര്‍ന്ന് രക്തത്തിലെ തോത് ഉയരാന്‍ കാരണമാകുകയും ചെയ്യും. പ്രമേഹത്തിന് സാധ്യതയേറും. തൈര് ആരോഗ്യകരമാണെങ്കിലും വെറും വയറ്റില്‍ നല്ലതല്ല.പഴവും വെറും വയറ്റില്‍ കഴിക്കുന്നതും നല്ലതല്ല. തക്കാളി ആരോഗ്യത്തിന് നല്ലതാണെങ്കിലും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. സോഡ വെറും വയറ്റില്‍ കഴിക്കുന്നത് ദോഷമുണ്ടാക്കും, വയറില്‍ ആസിഡുകളുമായി കൂടിച്ചേര്‍ന്ന് ഗുരുതര ആരോഗ്യ പ്രശനങ്ങളുണ്ടാക്കും. എരുവുളളതും മസാലചേര്‍ത്തതും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല ഇത് അസിഡിറ്റിയ്ക്കും വയറുവേദനയ്ക്കും കാരണമാകും. മധുരക്കിഴങ്ങും വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+