follow us

1 USD = 65.384 INR » More

As On 26-03-2017 04:01 IST

മാനസീക വിഷമത്തിനുള്ള ഉത്തമ പ്രതിവിധി വിവാഹം: വിവാഹിതര്‍ക്ക് തനിച്ച് ജീവിക്കുന്നവരേക്കാൾ മാനസിക വിഷമം കുറവാണെന്ന് കണ്ടെത്തല്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക് » Posted : 17/02/2017

പെൻസിൽവാനിയ: മാനസീക വിഷമത്തിനുള്ള ഉത്തമ പ്രതിവിധി വിവാഹമാണെന്ന് പുതിയ കണ്ടെത്തൽ. വിവാഹിതര്‍ക്ക് തനിച്ച് ജീവിക്കുന്നവരേക്കാൾ മാനസീക വിഷമം കുറവാണെന്നും ഇവർ കൂടുതൽ ആരോഗ്യവാന്മാരാണെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്.

21 നും 55 നും ഇടയിൽ പ്രായമുള്ള 572 പേരിൽ നടത്തിയ പഠനത്തിലാണ് ഗവേഷകർ പുതിയ കണ്ടെത്തൽ നടത്തിയത്. സ്‌ട്രെസ് ഹോർമോണായ കോർട്ടിസോൾ വിവാഹം കഴിഞ്ഞവരിൽ കുറവായാണ് കാണപ്പെടുന്നത്. അതിനാൽ വിവാഹിതർക്ക് ടെൻഷനും കുറവാണ്.



അതേസമയം തനിച്ച് ജീവിക്കുന്നവർക്ക് കോർട്ടിസോൾ കൂടുതലാണ്. ഇവർക്ക് പല തരത്തിലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യതയുള്ളതായും പഠനം കണ്ടെത്തി.

അമേരിക്കയിലെ പെൻസിൽ വാനിയയിലുള്ള കാർണീജി മെലോൺ സർവ്വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+