follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ആഹാരത്തിനു ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു ? അറിയാം ..

ഹെല്‍ത്ത് ഡസ്ക് » Posted : 27/07/2017

ഭക്ഷണം കഴിക്കുന്നതിനു മുമ്പും ഇടയിലും ശേഷവുമൊക്കെ നമ്മള്‍ വെള്ളം കുടിയ്ക്കാറുണ്ട്. എന്നാല്‍ ആഹാരത്തിനു ശേഷം വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് പൊതുവേയുള്ള അഭിപ്രായം.

എന്നാല്‍ ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നാണ് ആയുര്‍വേദപ്രകാരം പറയുന്നത്. ഇതുമൂലം പല ദോഷങ്ങളും ശരീരത്തിനുണ്ടാകുമെന്നാണ് ആയുര്‍വേദം വ്യക്തമാക്കുന്നത്.



വയറ്റിലെ ഭക്ഷണത്തിന്റെ നല്ല ദഹനത്തിന് ദഹനരസങ്ങള്‍ അത്യാവശ്യം. ഭക്ഷണശേഷം വെള്ളം കുടിയ്ക്കുമ്പോള്‍ ദഹനരസത്തിന്റെ വീര്യം കുറയും. വെള്ളം കുടിയ്ക്കുമ്പോള്‍ ഈ പ്രക്രിയ നടക്കുന്നതില്ല. ഇത് ദഹനപ്രശ്‌നത്തിനു മാത്രമല്ല, മലബന്ധത്തിനും കാരണമാകും.

വയറ്റില്‍ ഭക്ഷണം കൂടുതല്‍ നേരം കിടക്കുമ്പോള്‍ ഇത് ദഹിപ്പിയ്ക്കാനായി കൂടുതല്‍ അളവില്‍ ദഹനരസം ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് വയറ്റില്‍ അസിഡിറ്റിയുണ്ടാക്കും. ഭക്ഷണശേഷം ഉടനടി വെള്ളം കുടിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കും. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ആയുര്‍വേദ പ്രകാരം വയറിലെ അഗ്നിയാണ് നല്ല ദഹനം സാധ്യമാക്കുന്നത്. ദഹനാഗ്നി എന്നും ഇതറിയപ്പെടുന്നു. ഭക്ഷണശേഷം വെള്ളം കുടിയ്ക്കുമ്പോള്‍ ഇത് കെടുകയാണ് ചെയ്യുന്നത്.

ഭക്ഷണശേഷം വെള്ളം കുടിയ്ക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല. ഇത് വയര്‍ വീര്‍ക്കാന്‍ കാരണമാകും. ദഹനേന്ദ്രിയത്തില്‍ നിന്നും വയറിലേയ്ക്കുള്ള സഞ്ചാരത്തിനിടെ സാധാരണ ഗതിയില്‍ ഭക്ഷണം ദഹിയ്ക്കണം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+