follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷമോ ? അറിയാം ..

ഹെല്‍ത്ത് ഡസ്ക് » Posted : 05/08/2017

വേനല്‍ക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം ദോഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.



അറിയാം തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍;

ജീവിതത്തില്‍ എത്രതന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വെച്ച വെള്ളം, വാട്ടര്‍കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ വേനല്‍ക്കാലത്ത് മണ്‍കലത്തില്‍ വെച്ചവെള്ളം കുടിക്കാം.

തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളും ഉണ്ട്. കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും. ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയില്‍ ആണല്ലോ, അപ്പോള്‍ ഐസിട്ട വെള്ളത്തിന്റെയും, ഫ്രിഡ്ജില്‍ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങള്‍ ആലോചിച്ചാല്‍ മനസ്സിലാകും. ഈ വെള്ളം വയറ്റിനുള്ളില്‍ ചെന്നാല്‍ അവിടെ അടി നടക്കും.

ശരീരത്തിന് ഈ വെള്ളത്തെ ചൂടാക്കാന്‍ വളരെ പാടുപെടേണ്ടിവരും. അല്ലെങ്കില്‍ ഈവെള്ളം പോയി ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താല്‍ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരു പക്ഷിയും, മൃഗവും തണുത്തവെള്ളം കുടിക്കുന്നില്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+