Advertisment

കാത്തലിക്ക് കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റിയുടെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മൂവ്‌മെന്റായി മാറാനാഗ്രഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് ലിങ്ക്‌സ് ഗ്ലോബല്‍ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു

author-image
admin
Updated On
New Update

publive-image

Advertisment

കൊച്ചി: കാത്തലിക്ക് കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റിയുടെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മൂവ്‌മെന്റായി മാറാനാഗ്രഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് ലിങ്ക്‌സ് ഗ്ലോബല്‍ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു. ഡെന്നി കയ്പ്പനാനി (സൗദി അറേബ്യ) സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റും സിറോ മലബാര്‍ സഭാ വക്താവുമായ അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും, ഉപകാര പ്രദമായ രീതിയിൽ ലോകത്തെബാടുമുള്ള പ്രവർത്തകരെ അണിനിരത്തി കൊണ്ട് പ്രവൃത്തിയിലൂടെ ഇടവകാതലങ്ങളിലൂടെ കൂട്ടായ്മകൾ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

publive-image

അഭിവന്ദ്യ മെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചിയാനില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമുദായവും, സഭയും രണ്ടാണ്. വിശ്വാസികളല്ലാത്ത സഭാമക്കളെയും ചേർത്തു പിടിച്ചു കൊണ്ടാകണം ഈ സമുദായ സംഘടന മുന്നോട്ടുപോകാൻ. സമുദായത്തിലെ കഷ്ടതയനുഭവിക്കുന്ന സഭാമക്കളെ ഇടവക തലത്തിലും രൂപതാ തലത്തിലും കണ്ടെത്തി കഷ്ടതയനുഭവിക്കുന്നവരിൽ ദൈവത്തിന്റെ മുഖം ദർശിക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

കത്തോലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാനുമായ ഡോ. മോഹന്‍ തോമസ് സംഘടനയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന ഒരു സംഘടനയാണ്. നമ്മൾ നമുക്കുള്ളത് മറുള്ളവർക്ക് പങ്കു വയ്ക്കുക എന്ന പരിശുദ്ധ പിതാവിന്റെ ആഹ്വാനത്തിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനയാണ് ഇതെന്നും. സഭയും സഭാംഗങ്ങളും ഒരുമിച്ചു ചേർന്ന് കഷ്ടതയനുഭവിക്കുന്നവരെ കൂടെ നിർത്തുകയാണ് സംഘടന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

publive-image

ചങ്ങനാശേരി ആര്‍ച്ച് ഡയസിസ് ഓക്‌സിലറി ബിഷപ്പ് മാര്‍ തോമസ് തറയില്‍ സംഘടനയുടെ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. സമുദായം എന്ന വാക്കിനെ വര്‍ഗീയം എന്ന് പറയപ്പെടുന്ന കാലഘട്ടമാണിതെന്നും, കാരുണ്യ പ്രവർത്തനങ്ങളാണ് സഭയെ സഭയാക്കി മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭയെ പണിതുയർത്താൻ ഉതകുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഹാർട്ട് ലിങ്ങ് സിലൂടെ ഉണ്ടാകേണ്ടതുണ്ട്‌. കേരളത്തിൽ ക്രൈസ്തവ സഭ ശോഷിക്കുകയാണ് എന്നും തറയിൽ പിതാവ് ഫെയ്സ് ബുക്ക് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

സുപ്രീംകോടതി മുന്‍ ജസ്റ്റിസും കത്തോലിക്ക കോണ്‍ഗ്രസ് ഹാര്‍ട്ട് ലിങ്ക്‌സ് ഗ്ലോബലിന്റെ ലീഗല്‍ അഡൈ്വസറുമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ക്ലാസ് 1 ഓഫീസർമാരായ സഭാമക്കളെ ചേർത്തു പിടിച്ചു കൊണ്ട് കഷ്ടതയനുഭവിക്കുന്ന സമുദായ മക്കളെ സഹായിക്കാൻ ക്ലാസ്സ് വൺ ഓഫീസർമാർക്ക് അവസരം നല്കണം. ഒറ്റക്കണ്ണികൾ ആകാതെ കണ്ണികൾ ചേർത്ത് ചങ്ങലകളായി മാറാനും അതുവഴി സമുദായത്തെ ശക്തി പ്പെടുത്താനും ഈ കൂട്ടായ്മക്കാകണം എന്നും ജസ്റ്റിസ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി പറഞ്ഞു.

ഫാ. ആന്റണി കുറ്റിയാനിക്കല്‍ (സിഎംഐ) ചാപ്‌ളിന്‍ സിറോ മലബാര്‍ കമ്മ്യൂണിറ്റി സിങ്കപ്പൂര്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബോസ് കുര്യന്‍ (യുഎസ്എ) മേയര്‍ എമിറ്റിറ്റ്‌സ് ടോം ആദിത്യ (യുകെ), ഡോ. വിന്‍സന്റ് പാലത്തിങ്കല്‍ (നൈജീരിയ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിങ് കമ്മിറ്റിയംഗം സുനില്‍ പി ആന്റണി (കുവൈറ്റ്) നന്ദിയും പറഞ്ഞു.

Advertisment