Advertisment

വടക്കുകിഴക്കന്‍ ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപം കൊള്ളുന്നു; കേരളത്തില്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

New Update

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും വടക്കുകിഴക്കന്‍ ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപം കൊണ്ടതിനാല്‍ കേരളം ഉള്‍പ്പെടെയുള്ളയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴ വീണ്ടുമുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ കോട്ടയത്തും കുട്ടനാട്ടും വീണ്ടും ശക്തമായ മഴയുണ്ടാകുകയും ചെയ്തു.

publive-imagepublive-image

അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് സൂചനകള്‍. കോട്ടയത്തും ആലപ്പുഴയിലുമാണ് മഴദുരിതങ്ങള്‍ ഏറ്റവും നേരിടേണ്ടി വന്നത്. കോട്ടയത്ത് പലയിടത്തും വെള്ളം ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മഴ തുടരുന്നത് ആശങ്കയാണ്. പകുതിയോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുപോയി. വീട്ടിലെത്തിയവര്‍ക്കും കനത്ത ദുരിതമാണ്. വീട്ടുപകരണള്‍ ഒഴുകിപ്പോയി. ഫ്രിഡ്ജും വാഷിംഗ് മെഷീനും മിക്ക വീടുകളിലും നശിച്ചു. കസേര, മേശ, കട്ടില്‍ എന്നിവയും കുട്ടികളുടെ പാഠപുസ്തകങ്ങള്‍ നോട്ടുുക്കുകള്‍, ബാങ്ക് പാസ്ബുക്ക് ആധാരം തുടങ്ങിയവയും നഷ്ടമായി.

ചെറിയ വീടുകള്‍ വെള്ളം കയറി താമസയോഗ്യം അല്ലാതായി. ഇതിനിടയില്‍ വീണ്ടും മഴയുണ്ടാകുന്നത് വീണ്ടും പ്രളയത്തിന് കാരണമാകുമോ എന്നാണ് ആശങ്ക. മുംബൈമുതല്‍ ഗുജറാത്ത് വഴി കേരളതീരത്തേക്ക് മഴ തുടരുമെന്നാണ് സൂചന.

Advertisment