Advertisment

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടു; സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Advertisment

publive-image

കേരളാ തീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. മൂന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത ഉണ്ട്. മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

നാളെയും മറ്റന്നാളും ശക്തമായ മഴ തുടരുമെന്നും ശനിയാഴ്ച അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്നുമാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോരപ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണം

heavy rain kerala orange alert rain orange alert kerala weather report
Advertisment