Advertisment

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; ഒന്‍പതാം തിയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപം കൊള്ളും; മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന് പുറമെ, ഒന്‍പതാം തിയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപം കൊള്ളുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇത് വരും ദിവസങ്ങളിലും മഴ കനക്കാന്‍ ഇടയാക്കും.

Advertisment

publive-image

വ്യാഴാഴ്ച രാത്രി പെയ്ത മഴയില്‍ വടക്കന്‍ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും വന്‍ നശമാണ് വിതച്ചത്. മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മഹാപ്രളയവും 2019ലെ വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച നിലമ്പൂര്‍ അതീവ ജാഗ്രതയിലാണ്.

കഴിഞ്ഞ മഹാപ്രളയവും 2019ലെ വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച നിലമ്പൂര്‍ അതീവ ജാഗ്രതയിലാണ്. കനത്തമഴയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്. കൃഷിക്കും മുന്നൂറോളം വീടുകള്‍ക്കും നാശമുണ്ടായി. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

മഴ കനക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിർദേശിച്ചു. കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

heavy rain rain alert
Advertisment