Advertisment

പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം ആറ് പേര്‍ മരിച്ചു; നെന്മാറ ഉരുള്‍പൊട്ടലില്‍ മരണം എട്ടായി

New Update

പാലക്കാട്: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം ആറ് പേര്‍ മരിച്ചു. തൃശൂരില്‍ വീടിന് മുകളില്‍ മരണം വീണ് രണ്ട് പേര്‍ മരിച്ചു. ചാലക്കുടി മുഞ്ഞേലിയില്‍ ആണ് അപകടമുണ്ടായത്. തൃശൂരില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി ശരത് ആണ് മരിച്ചത്.

Advertisment

publive-image

നെന്മാറ ഉരുള്‍പൊട്ടലില്‍ മരണം എട്ടായി. അസ്‌നിയ എന്ന കുട്ടിയുടെ മൃതദേഹമാണ് ഇന്ന് കിട്ടിയത്. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുഴിമണ്ണ ചക്കാലക്കുന്ന് സ്വദേശി ഹക്കീമിന്റെ (23) മൃതദേഹമാണ് കിട്ടിയത്.

അതേസമയം കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പതിനായിരങ്ങള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. സംസ്ഥാനത്ത് മഴ കുറഞ്ഞുതുടങ്ങി. വിവിധയിടങ്ങളില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം കാത്ത് കുടുങ്ങിക്കിടക്കുന്നത് പതിനായിരക്കണക്കിനാളുകളാണ്.

കുട്ടികളും വയോധികരും ഗര്‍ഭിണികളും കുടുങ്ങിക്കിടക്കുന്നു.നിലവില്‍ 250 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്റ്ററുകള്‍. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് 3 ഹെലികോപ്ടറുകള്‍ എത്തും. ആര്‍മിയുടെ നാല് ഇടിഎഫ് ടീം കൂടി സംസ്ഥാനത്ത് ഉടനെത്തും.

Advertisment