Advertisment

തുരുത്തില്‍ കുടുങ്ങിയ മിണ്ടാപ്രാണികളുടെ കരച്ചില്‍ സഹിക്കാനായില്ല; ശക്തിയായ കുത്തൊഴുക്കിലും ഭക്ഷണവുമായി അദ്ദേഹം പെരിയാര്‍ നീന്തിക്കടന്നു

New Update

ചെറുതോണി: തുരുത്തില്‍ കുടുങ്ങിയ മിണ്ടാപ്രാണികളുടെ കരച്ചില്‍ കേട്ട് നില്‍ക്കാനായില്ല. ശക്തിയായ കുത്തൊഴുക്കിനെ വകവെയ്ക്കാതെ അവയ്ക്കുള്ള ഭക്ഷണവുമായി അദ്ദേഹം പെരിയാറിന്റെ കുത്തൊഴുക്കിനെ നീന്തി മറികടന്നു.

Advertisment

publive-image

നാലുദിവസമായി ഒന്നും കഴിക്കാതെയുള്ള അവയുടെ കരച്ചില്‍ കേട്ടാണ് കുത്തൊഴുക്കുള്ള പുഴകടക്കാന്‍ അവയുടെ ഉടമസ്ഥന്‍ തയ്യാറായത്. എന്നാല്‍ തീറ്റയുമായി അയാള്‍ എത്തിയപ്പോഴേക്കും പട്ടിണികിടന്ന് ഒരാട് ചത്തിരുന്നു. ബാക്കിയുള്ളവയ്ക്ക് തീറ്റനല്‍കി അദ്ദേഹം വീണ്ടും പുഴകടന്നു. കഴിഞ്ഞദിവസം അരിയുമായി രണ്ടുമൂന്ന് പ്രാവശ്യമാണ് അങ്ങനെ തുരുത്തിലേക്ക് നീന്തിയത്.

അണക്കെട്ടിന്റെ ആദ്യ മൂന്ന് ഷട്ടറുകള്‍ തുറന്നപ്പോള്‍ തുരുത്ത് ഒറ്റപ്പെട്ടിരുന്നില്ല. എന്നാല്‍ അഞ്ചു ഷട്ടറുകള്‍ തുറന്നതോടെ തുരുത്ത് ഒറ്റപ്പെട്ടു. അവിടെയത്തി ചോറുണ്ടാക്കി നായ്ക്കള്‍ക്കും പന്നിക്കും കൊടുത്തു. പശുവിനും ആടുകള്‍ക്കും പോത്തിനും ഇലവെട്ടിയിട്ട് കൊടുത്തു.

തടിയമ്പാടിന് സമീപം പെരിയാറിലെ തുരുത്തില്‍ ഒറ്റപ്പെട്ട മൃഗങ്ങളാണ് പട്ടിണിയില്‍ വലഞ്ഞത്. പന്നി, പോത്ത്, പശുക്കള്‍, നായ്കള്‍, ആടുകള്‍ എന്നിവയായിരുന്നു തുരുത്തില്‍ കുടുങ്ങിയത്. സമീപവാസിയായ ഉടമസ്ഥന്‍ ഇവയെ തുരുത്തില്‍ ഷെഡ് കെട്ടിയാണ് വളര്‍ത്തിയിരുന്നത്. അധികൃതരാരെങ്കിലും എത്തി മൃഗങ്ങളെ രക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

Advertisment