Advertisment

തൃശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി; മലപ്പുറം ഊര്‍ങ്ങാട്ടേരിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം കൂടി; എടവണ്ണയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു

New Update

തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി. ഇന്ന് രാവിലെയാണ് ഉരുള്‍പൊട്ടിയത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണ്. മലപ്പുറം ഊര്‍ങ്ങാട്ടേരിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം കൂടി. എടവണ്ണയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. തൃശൂര്‍ കുറ്റൂരില്‍ റെയില്‍വേ ഗേറ്റിനു സമീപം വീടിന്റെ ചുവര്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. പുതുക്കുളങ്ങര സ്വദേശി രാംദാസ് (71 വയസ്) ആണ് മരിച്ചത്.

Advertisment

സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു. കനത്ത പേമാരിയില്‍ ഒറ്റപ്പെട്ടവര്‍ക്ക് സഹായത്തിനായി പ്രത്യേക വാട്ട്‌സ് അപ്പ് സൗകര്യം ഒരുക്കി. ലൊക്കേഷന്‍ അയക്കേണ്ട നമ്പന്‍ 9446568222 ആണ്. തൃശൂര്‍ വടക്കാഞ്ചേരി കുറഞ്ചേരിയില്‍ മണ്ണിടിച്ചിലില്‍ 4 കുടുംബങ്ങളില്‍ നിന്നായി 15 പേരെ കാണാതായി. ഇതില്‍ 7 പേരെ രക്ഷപ്പെടുത്തി. 8 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

publive-image

തൃശൂര്‍ പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ടയില്‍ പമ്പ നദി കരകവിഞ്ഞ് ഒഴുകുന്നു. പത്തനംതിട്ടയില്‍ വെള്ളം കയറിയ മേഖലകളില്‍ 28 ബോട്ടുകള്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പത്തനം തിട്ട റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ലേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.ഇവരെ രക്ഷപ്പെടുത്തിയതിനു ശേഷം സൈന്യത്തെയും മറ്റ് സംവിധാനങ്ങളെയും ജില്ലയിലെ മറ്റിടങ്ങളിലേക്ക് വിന്യസിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.

കോഴിക്കോടും കോട്ടയത്തും മണ്ണിടിഞ്ഞ് വീണ് നിരവധി പേര്‍ മരിച്ചു.പ്രളയ ദുരിതത്തെ നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെത്തുന്നു. 140 പേരടങ്ങുന്ന എന്‍ ഡി ആര്‍ എഫ് സംഘം ജോത്പൂരില്‍ നിന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി എത്തിയ 152 അംഗ സംഘത്തിന് പുറമെയാണ് ഈ സംഘം കൂടി എത്തുന്നത്.

publive-image

കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീണ്ടും കേന്ദ്ര സേനയെത്തിയത്. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന എല്ലാവരടെയും കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. ആലുവ റെയില്‍വേസ്റ്റേഷനില്‍ വെള്ളംകയറി. എറണാകുളം വഴിയുള്ള ട്രെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

Advertisment