Advertisment

മുംബൈയില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി; ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ഹെലികോപ്റ്ററില്‍ ;കാണാതായവരില്‍ മലയാളിയും

New Update

മുംബൈ: മുംബൈയില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി. ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരുമായി പോയ വിമാനമാണ് കാണാതായത്. എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടു. രാവിലെ 10.30ഓടെയാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഹെലികോപ്റ്ററിനായുള്ള തെരച്ചില്‍ തുടരുകയാണ്.

Advertisment

publive-image

തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാൽ പറന്നുയർന്നതിന് പിന്നാലെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു.

രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. ഹെലികോപ്റ്റർ കാണാതായെന്ന് ഒഎൻജിസി അറിയിച്ചതിനെ തുടർന്ന് തീരസംരക്ഷണ സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Advertisment