നിത്യ ചിലവിനു വകയില്ലാതെ രോഗിയായ പ്രവാസി യുവാവ് ദുരിതത്തിൽ

ജയന്‍ കൊടുങ്ങല്ലൂര്‍
Wednesday, June 13, 2018

റിയാദ് : തിരുവനന്തപുരം പൂജപ്പുര സ്വദേശി സത്താർ ഷാജി നാട്ടിൽ പോകാനാവാതെ ദുരിതജീവിതം നയിക്കുന്നു. ഹൈലിൽ സ്പോണ്സറോടൊപ്പം ജോലിചെയ്തു വരവേ നെഞ്ച് വേദന അനുഭവപ്പെടുകയും ഹൈൽ ഹോസ്പിറ്റലിൽ അഡ്മിറ്റാകുകയും ആയിരുന്നു.

ദിനംപ്രതി ആരോഗ്യ സ്ഥിതി മോശമാവുകയും ജോലി ചെയ്യാൻ കഴിയാതെ വരുകയും ചെയ്തപ്പോൾ നാട്ടിൽ പോകാൻ സ്‌പോൺസറോട് അനുവാദം ചോദിച്ചപ്പോൾ സാമ്പത്തിക ഇടപാട് ഉണ്ടെന്നു കാണിച്ചു സ്പോൺസർ കള്ളക്കേസിൽ കുടുക്കുകയായിരുന്നു.

കേസിൽ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) ഇടപെടുകയും പ്രസിഡന്റ്‌ ഷാനവാസ്‌ രാമഞ്ചിറ സ്പോൺസറുമായി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഇപ്പോൾ നിത്യ ചിലവിനോ മരുന്നിനോ വകയില്ലാതെ കഴിയുകയാണ്.
ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഇദ്ദേഹത്തിൽ പ്രതീക്ഷ അർപ്പിച്ചു കഴിയവേ ഇദ്ദേഹത്തിന്റെ മാതാവ് ഏതാനും ദിവസങ്ങൾക്കു മുൻബ് മരണപ്പെട്ടിരുന്നു. തുടർന്നു പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) യുടെ നേതൃത്തത്തിൽ ചെറിയ സഹായം എത്തിച്ചു കൊടുത്തിരുന്നു.

ഒന്നര വർഷമായി കടക്കെണിയിൽ അകപ്പെട്ട ഇദ്ദേഹത്തെ സഹായിക്കാൻ സുമനസ്സുകൾ തയ്യാറാകും എന്ന പ്രതീക്ഷയിൽ ആണ് സത്താർ ഷാജി. നിയമപരമായ എല്ലാവിധ സഹായത്തിനും പ്ലീസ് ഇന്ത്യ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായി അദ്ദേഹം അറീച്ചു.
ഇദ്ദേഹത്തെ സഹായിക്കാൻ താല്പര്യം ഉള്ള സുമനസ്സുകൾ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ )പ്രസിഡന്റ്‌ ഷാനവാസ്‌ രാമഞ്ചിറ 0591932463. വൈസ് പ്രസിഡന്റ്‌ മൻസൂർ കാരയിൽ 0549882200.സെക്രട്ടറി സൈഫുദ്ധീൻ എടപ്പാൾ 0502417945. എന്നിവരെ ബന്ധപ്പെടാവുന്നതാണ്

×