Advertisment

ചുവന്ന പട്ടുസാരിയില്‍ ശാന്തമായി ഉറങ്ങുന്ന അവളെ കണ്ടു; ശ്രീദേവിയെ അവസാനമായി കണ്ടതിനെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

author-image
ഫിലിം ഡസ്ക്
New Update

ദുബൈയില്‍ വെച്ച് മരണപ്പെട്ട ശ്രീദേവിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി സിനിമാലോകം ഒന്നടങ്കം മുംബൈയിലേക്ക് എത്തിയിരുന്നു. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലായിരുന്നു മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിനെ അവസാനമായി കാണാന്‍ എത്തിയവരില്‍ പലരും വിങ്ങിപ്പൊട്ടിയും തേങ്ങലൊതുക്കിയുമാണ് നീങ്ങിയത്. പ്രിയതമയുടെ ഭൗതിക ശരീരത്തിന് സമീപം തന്നെ ബോണി കപൂറും മക്കളായ ഖുഷിയും ജാന്‍വിയും ഇവര്‍ക്കൊപ്പം അര്‍ധ സഹോദരനായ അര്‍ജുന്‍ കപൂറുമുണ്ടായിരുന്നു.

Advertisment

publive-image

ശ്രീദവിക്ക് ഏറെ പ്രിയപ്പെട്ട നിറമാണ് വെളുപ്പ്. വെളുത്ത നിറത്തിലുള്ള പൂക്കളായിരുന്നു മൃതദേഹത്തില്‍ വിതറിയത്. അന്ത്യയാത്രയില്‍ വാഹനം അലങ്കരിച്ചതും വെളുത്ത പൂക്കള്‍ കൊണ്ടാണ്. ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ശ്രീദേവിയെ അവസാനമായി കാണുന്നതിന് എത്തിയിരുന്നു. പ്രിയപ്പെട്ട സഹപ്രവര്‍ത്തകയെ അവസാനമായി കണ്ടതിനെക്കുറിച്ച് ഹേമമാലിനി കുറിച്ച വരികള്‍ ആരെയും സങ്കടപ്പെടുത്തുന്ന തരത്തിലുള്ളതാണ്.

മുംബൈ ലോഖണ്ഡയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ഹാളിലാണ് ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം വന്‍ജനാവലിയാണ് താരത്തെ അവസാനമായി കാണാന്‍ എത്തിയത്.

Advertisment