Advertisment

‘അശ്വിനേയും ക്രിസ് ലിന്നിനേയും ഷാക്കിബിനേയും നിലനിര്‍ത്താന്‍ പറ്റില്ല’; ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് കനത്ത തിരിച്ചടി; കാരണം ഇതാണ്

New Update

മുംബൈ: വരാനിരിക്കുന്ന ഐ.പി.എല്‍ ലേലത്തിന് തയ്യാറെടുക്കുകയാണ് ടീമുകള്‍. ജനുവരി 27നും 28നുമായി നടക്കുന്ന ലേലം ഐ.പി.എല്ലില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലേലമാണ്. ഇതുവരെയുണ്ടായിരുന്ന ടീമുകളെയെല്ലാം ഉടച്ചു വാര്‍ക്കുന്നതായിരിക്കും ഇത്തവണത്തെ സീസണ്‍.

Advertisment

കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്നും ടീമുകള്‍ വ്യക്തമാക്കിയിരുന്നു. എല്ലാ ടീമുകളും അവരവരുടെ പ്രധാന താരങ്ങളെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.അതേസമയം, സര്‍ഫറാസ് ഖാനെ നിലനിര്‍ത്താനുള്ള തീരുമാനം റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരെ ചെറുതായി അമ്പരപ്പിച്ചിട്ടുണ്ട്.

publive-image

വിലക്കിന് ശേഷം മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയത് നായകന്‍ എം.എസ് ധോണിയേയും രവീന്ദ്ര ജഡേജയേയും സുരേഷ് റെയ്‌നയേയുമാണ്. ടീമിലെ മറ്റൊരു പ്രധാന താരമായ ആര്‍.അശ്വിനെ നിലനിര്‍ത്തിയിട്ടില്ല. എങ്കിലും റൈറ്റ് ടു മാച്ച് സംവിധാനം വഴി അശ്വിനെ ടീമിലെത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അശ്വിനെ നിലനിര്‍ത്താന്‍ സാധിക്കില്ല. നിയമ പ്രകാരം രണ്ട് താരങ്ങളെ കൂടി ചെന്നൈയ്ക്ക് നിലനിര്‍ത്താന്‍ സാധിക്കുമെങ്കിലും അത് രണ്ട് വിദേശ താരങ്ങളായിരിക്കണം. അതിനാല്‍ ആ നിയമത്തിന് പുറത്താണ് അശ്വിന്‍. ഇത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമാനമായ തിരിച്ചടി നേരിടുന്ന മറ്റൊരു ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒരു ടീമിന് നില നിര്‍ത്താവുന്ന പരമാവധി വിദേശ താരങ്ങളുടെ എണ്ണം രണ്ടാണ്. ഇപ്പോള്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയത് സുനില്‍ നരെയ്‌നേയും ആന്ദ്രേ റസലിനേയുമാണ്. അതിനാല്‍ ടീമിലെ പ്രധാന വിദേശ താരങ്ങളായ ക്രിസ് ലിന്നിനേയും ഷാക്കിബ് അല്‍ ഹസനേയും നിലനിര്‍ത്താന്‍ സാധിക്കില്ല.

Advertisment