Advertisment

ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ നടപടി വേണമെന്ന് ഹൈക്കോടതി; നിര്‍ദേശം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്

New Update

കൊച്ചി: ഭൂഗര്‍ഭ ജല ചൂഷണത്തിനെതിരെ ഹൈക്കോടതി. ജലചൂഷണം തടയുന്നതിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വരും തലമുറയ്ക്കായി ജീവജലം കാത്തുവെക്കാന്‍ സമഗ്ര നടപടി വേണമെന്നും ഭൂഗര്‍ഭ ജലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഭയപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി കണ്ടെത്തി.

Advertisment

publive-image

ലോക ജലദിനത്തിൽ സ്വമേധയാ കേസെടുത്തു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.ജലമില്ലാതെ നമുക്ക് നിലനില്‍പ്പില്ല.

ജലം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം കോടതിക്ക് ബോധ്യപ്പെടുന്നില്ല എന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ജലസംരക്ഷണത്തിന് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും ഹൈക്കോടതി വിലയിരുത്തി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പിന്നീട് പരിഗണിക്കും.

Advertisment