Advertisment

ഹിമാചല്‍പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിക്കിടന്ന അമ്പതോളം മലയാളികളെ രക്ഷിച്ചു

New Update

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ അമ്പതോളം മലയാളികളെ രക്ഷിച്ചു. കുളു, മണാലി വഴിയില്‍ ഇനിയും കുറച്ചുപേര്‍ കുടിങ്ങിക്കിടപ്പുണ്ട്. ഇവരെല്ലവരും സുരക്ഷിതരാണ്. സംസ്ഥാനത്തെ വിവിധമേഖലകളില്‍നിന്നായി മുന്നൂറോളം പേരെ രക്ഷിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Advertisment

publive-image

പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പതംഗ സംഘം ചൊവ്വാഴ്ച ഉച്ചയോടെ കുളുവില്‍നിന്ന് രക്ഷപ്പെട്ടു. ഇവര്‍ ഡല്‍ഹിയിലേക്കാണ് പുറപ്പെട്ടത്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരില്‍ ചിലരും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. ചണ്ഡീഗഢ് വഴി നാട്ടിലേക്ക് മടങ്ങാനാണ് ശ്രമം. ഇവരുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ല.

കോഴിക്കോട് കക്കോടിയില്‍നിന്ന് ബൈക്കില്‍ വിനോദയാത്ര നടത്തിയ അഞ്ചുപേര്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കൈലോണില്‍ കുടുങ്ങിക്കിടക്കുകയാണ്. കൈലോണില്‍നിന്ന് മഞ്ഞു നീക്കാന്‍ നടപടി തുടങ്ങി. ഇവര്‍ സുരക്ഷിതരാണ്.

ഹിമാചല്‍പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയില്‍ കുടുങ്ങിയ 50 പര്‍വതാരോഹകരെ രക്ഷപ്പെടുത്തി. റൂര്‍ഖി ഐ.ഐ.ടി.യിലെ 35 വിദ്യാര്‍ഥികളും ഇതിലുള്‍പ്പെടും. പിങ്ദം ലാ മേഖലയില്‍നിന്ന് രണ്ട് ജര്‍മന്‍ പൗരന്മാരെ വ്യോമസേന രക്ഷപ്പെടുത്തി.

കനത്ത മഴയെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ഹിമാചല്‍പ്രദേശില്‍ ബുധനാഴ്ചമുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Advertisment