Advertisment

കുവൈറ്റില്‍ വീസക്കച്ചവടവുമായി ബന്ധമുള്ള ഏതാനും കമ്പനികളുടെ ഫയലുകൾ പ്രോസിക്യൂഷന് കൈമാറുമെന്ന് തൊഴിൽ മന്ത്രി

New Update

കുവൈറ്റ് : കുവൈറ്റില്‍ വീസക്കച്ചവടവുമായി ബന്ധമുള്ള ഏതാനും കമ്പനികളുടെ ഫയലുകൾ പ്രോസിക്യൂഷന് കൈമാറുമെന്ന് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ഉറപ്പാക്കുംവിധമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അവർ അറിയിച്ചു.

publive-image

വീസക്കച്ചവടക്കാർക്ക് ശിക്ഷ ഉറപ്പാണെന്ന ബോധ്യം വന്നതോടെ ആ പ്രവണത കുറഞ്ഞുവരുന്നതായാണ് അനുഭവമെന്നും അവർ വാർത്താലേഖകരോട് പറഞ്ഞു. തൊഴിൽ വിപണി ക്രമീകരണത്തിന് ചേംബർ ഓഫ് കൊമേഴ്സ്, വർക്കേഴ്സ് ഫെഡറേഷൻ എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനം നടത്തും. മെച്ചപ്പെട്ട സാഹചര്യം ഉറപ്പാക്കുന്ന നടപടികളാകും അക്കാര്യത്തിൽ സ്വീകരിക്കുക.

kuwait kuwait latest
Advertisment