Advertisment

ഹി​സ്ബു​ള്‍ ത​ല​വ​ന്‍ സ​ലാ​ഹു​ദ്ദീ​ന്‍ ഇ​ന്ത്യ​ന്‍ മു​ജാ​ഹി​ദ്ദീ​ന്‍ സ്ഥാ​പ​ക​രാ​യ റി​യാ​സ് ഭ​ട്ക​ല്‍ ഉ​ള്‍​പെ​ടെ 18 പേ​രെ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്രം

New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: ഹി​സ്ബു​ള്‍ ത​ല​വ​ന്‍ സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​നും ഇ​ന്ത്യ​ന്‍ മു​ജാ​ഹി​ദ്ദീ​ന്‍ സ്ഥാ​പ​ക​രാ​യ റി​യാ​സ് ഭ​ട്ക​ല്‍, ഇ​ക്ബാ​ല്‍ ഭ​ട്ക​ല്‍ എ​ന്നി​വ​ര്‍ അ​ട​ക്കം 18 പേ​രെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് കൂ​ടു​ത​ല്‍ പേ​രെ ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്‌ അ​റി​യി​ച്ച​ത്.

യു​എ​പി​എ നി​യ​മ​പ്ര​കാ​രം ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട 18 പേ​രു​ടെ പ​ട്ടി​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട​ത്. ല​ഷ്‌​ക​ര്‍ ഇ ​തോ​യ്ബ, ഹി​സ്ബു​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍, ജെ​യ്‌​ഷെ ഇ ​മു​ഹ​മ്മ​ദ്, ഇ​ന്ത്യ​ന്‍ മു​ജാ​ഹി​ദ്ദീ​ന്‍ തു​ട​ങ്ങി​യ ഭീ​ക​ര സം​ഘ​ട​ക​ളു​ടെ നേ​താ​ക്ക​ളേ​യും ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സം​ഘ​ത്തി​ലു​ള്ള​വ​രേ​യു​മാ​ണ് ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്മാ​രാ​യ സാ​ജി​ദ് മി​ര്‍, യൂ​സ​ഫ് മു​സ​മ്മി​ല്‍, ജെ​യ്‌​ഷെ നേ​താ​വ് ഇ​ബ്രാ​ഹിം അ​ത്ത​ര്‍, യൂ​സ​ഫ് അ​സ്ഹ​ര്‍, റൗ​ഫ് അ​സ്ഖ​ര്‍ ,ദാ​വൂ​ദി​ന്‍റെ പ്ര​ധാ​ന സ​ഹാ​യി​ക​ളാ​യ ഛോട്ടാ ​ഷ​ക്കീ​ല്‍, അ​നീ​സ് ഷ​യ്ഖ്, ടൈ​ഗ​ര്‍ മേ​മ​ന്‍ എ​ന്നി​വ​രും ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

Advertisment